Information
ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
7 Jun 20241 മിനിറ്റ് വായന
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ / എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് പത്താം ബാച്ചിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി / തത്തുല്യ യോഗ്യതയുള്ള ആർക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. ജൂൺ 11 മുതൽ www.scolekerala.org വെബ്സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പിഴ കൂടാതെ ജൂലൈ 12 വരെയും 60 രൂപ പിഴയോടെ ജൂലൈ 25 വരെയും ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. വിദ്യാർഥികൾ ഓൺലൈൻ രജിസ്ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ എക്സിക്യൂട്ടീവ് ഡയറക്ടർ, സ്കോൾ കേരള, വിദ്യാഭവൻ, പൂജപ്പുര പി. ഒ., തിരുവനന്തപുരം – 12 എന്ന വിലാസത്തിൽ സ്പീഡ് / രജിസ്ട്രേഡ് തപാൽ മാർഗ്ഗം എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സ്കോൾ കേരള വെബ്സൈറ്റ് സന്ദർശിക്കുക. 0471 – 2342950, 2342271, 2342369 എന്നീ നമ്പറുകളിൽ നിന്നും വിവരങ്ങൾ ലഭ്യമാണ്.





