Information
ഭക്ഷണം കഴിച്ച ശേഷം ചടഞ്ഞിരിക്കാതെ 10 മിനിറ്റ് നടക്കാം; ശരീരഭാരത്തിനൊപ്പം പ്രമേഹവും വരുതിയിലാക്കാം
9 Jun 20241 മിനിറ്റ് വായന
ഭക്ഷണ ശേഷം നടക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ
ദഹനം മെച്ചപ്പെടുത്താൻ ഭക്ഷണ ശേഷം അൽപം നടക്കുന്നത് നല്ലതാണ്. ഇത് വയറിലെ പേശികളുടെയും കുടലിന്റെ പ്രവർത്തനവും മെച്ചപ്പെടുത്തി ദഹനം എളുപ്പമാക്കുന്നു. നെഞ്ചെരിച്ചിൽ, മലബന്ധം, വയറു വീർക്കുക, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാകാനും സഹായിക്കും.
പ്രമേഹ രോഗികളും ഉയർന്ന രക്തസമ്മർദ്ദമുള്ളവരും ഭക്ഷണ ശേഷം നടപ്പ് ശീലമാക്കുനന്ത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
ഭക്ഷണ ശേഷം വിശ്രമിക്കുന്നത് ശരീര ഭാരം കൂട്ടാൻ കാരണമാകും. ഭക്ഷണ ശേഷം നടപ്പ് ശീലമാക്കുന്നത് ശരീരത്തിലെ അധിക കലോറി ഒഴിവാക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
എല്ലുകളും പേശികളുടെയും ബലത്തിനും നടപ്പ് നല്ലതാണ്.
ഭക്ഷണത്തിന് ശേഷം നടക്കുന്നത് നല്ല ഉറക്കം ഉണ്ടാവാനും സഹായിക്കും.





