Information
HomeNews

പ്ലസ് വൺ അപേക്ഷാ സമർപ്പണം ഇന്ന് അവസാനിക്കും: ട്രയൽ അലോട്മെന്റ് ഉടൻ

25 May 20241 മിനിറ്റ് വായന
പ്ലസ് വൺ അപേക്ഷാ സമർപ്പണം ഇന്ന് അവസാനിക്കും: ട്രയൽ അലോട്മെന്റ് ഉടൻ


തിരുവനന്തപുരം: ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ഇന്ന് (മെയ് 25ന്) അവസാനിക്കും. 16ന് വൈകീട്ട് 4മുതൽ ആരംഭിച്ച അപേക്ഷ സമർപ്പണത്തിന് 25 വൈകിട്ട് 5വരെയാണ് സമയം. 

അപേക്ഷ നൽകാൻ സംസ്ഥാനത്തെ എല്ലാ സർക്കാർ, എയിഡഡ് ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലും സഹായ കേന്ദ്രങ്ങൾ ഉണ്ട്. 

അപേക്ഷകൾ പരിഗണിച്ച് മെയ് 29നാണ് ട്രയൽ അലോട്ട്മെന്റ്നടത്തുക. ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട്മെന്റ് ജൂൺ 12നും മൂന്നാം അലോട്ട്മെന്റ് ജൂൺ 19നും നടക്കും. ജൂൺ 24ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക