Information
ബിരുദ പ്രവേശനം: സിയുഇടി അഡ്മിറ്റ് കാര്‍ഡ് ഇന്ന്?, അറിയേണ്ടതെല്ലാം
12 May 20241 മിനിറ്റ് വായന
കഴിഞ്ഞ ദിവസം എക്സാം സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷാ തീയതി, സമയം, പരീക്ഷാകേന്ദ്രത്തിന്റെ മേല്‍വിലാസം, വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് എക്‌സാം സിറ്റി സ്ലിപ്പ്. എക്‌സാം സ്ലിപ്പിനെ അഡ്മിറ്റ് കാര്‍ഡ് ആയി തെറ്റിദ്ധരിക്കരുതെന്ന് എന്‍ടിഎ അറിയിച്ചിട്ടുണ്ട്. മെയ് 15 മുതല്‍ മെയ് 24 വരെയാണ് പരീക്ഷ. എഴുത്തുപരീക്ഷ, കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ എന്നിങ്ങനെ ഹൈബ്രിഡ് മോഡിലാണ് പരീക്ഷ നടത്തുക. 380 നഗരങ്ങളിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി 13ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക.





