Information
HomeNews

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം

7 May 20241 മിനിറ്റ് വായന
ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം


ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളിലും രാജ്യത്തെ വിവിധ കോളജുകളിലും ബിരുദ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയായ സിയുഇടി (cuet) - യുജി 2024ന്റെ എക്‌സാം സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.ac.in.ല്‍ കയറി എക്‌സാം സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പരീക്ഷാ തീയതി, സമയം, പരീക്ഷാകേന്ദ്രത്തിന്റെ മേല്‍വിലാസം, വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് എക്സാം സിറ്റി സ്ലിപ്പ്.

എക്സാം സ്ലിപ്പിനെ അഡ്മിറ്റ് കാര്‍ഡ് ആയി തെറ്റിദ്ധരിക്കരുതെന്ന് എന്‍ടിഎ അറിയിച്ചു. അഡ്മിറ്റ് കാര്‍ഡ് പിന്നീട് പ്രസിദ്ധീകരിക്കുമെന്നും എന്‍ടിഎ വ്യക്തമാക്കി. മെയ് 15 മുതല്‍ മെയ് 24 വരെയാണ് പരീക്ഷ. എഴുത്തുപരീക്ഷ, കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ എന്നിങ്ങനെ ഹൈബ്രിഡ് മോഡിലാണ് പരീക്ഷ നടത്തുക.

380 നഗരങ്ങളിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി 13ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക. മെയ് മാസത്തിലെ രണ്ടാമത്തെ ആഴ്ച അഡ്മിറ്റ് കാര്‍ഡ്് പ്രസിദ്ധീകരിച്ചേക്കും. exams.nta.ac.in. ല്‍ കയറി സിയുഇടി യുജി എക്‌സാം പേജ് തുറന്ന് എക്‌സാം സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേണം മുന്നോട്ടുപോകേണ്ടത്. ആപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി എന്നിവ നല്‍കി വേണം സിറ്റി സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക