Information
HomeNews

‘ഒരുവട്ടം കൂടി’ മാടായിക്കാവ് എ എൽ പി സ്കൂളിലെ 77-78 ബാച്ചിന്റ സംഗമം നടത്തപ്പെടുന്നു.

25 May 20241 മിനിറ്റ് വായന
‘ഒരുവട്ടം കൂടി’ മാടായിക്കാവ്  എ എൽ പി  സ്കൂളിലെ 77-78 ബാച്ചിന്റ സംഗമം നടത്തപ്പെടുന്നു.

ചെങ്ങൽ: മാടായി കാവ് ഏ എൽ പി സ്കൂളിലെ 1977-78 കാലഘട്ടത്തിൽ പഠിച്ച് ഇറങ്ങിയ ബാച്ചിന്റെ സംഗമം ‘ഒരു വട്ടം കൂടി’ ഈ വരുന്ന മെയ് 26 ന്  നടത്തപ്പെടുന്നു. 46 വർഷങ്ങൾക്ക് ശേഷം നടത്തപ്പെടുന്ന ഈചടങ്ങ് ഞായറാഴ്ച രാവിലെ കൃത്യം 10 മണിക്ക് ആരംഭിക്കും.തുടർന്ന് അധ്യാപകരെ ആദരിക്കൽ ചടങ്ങ് നടത്തപ്പെടും. തുടർന്ന് അകാലത്തിൽ പിരിഞ്ഞവർക്ക് സ്മരണാഞ്ജലി അർപ്പിക്കുകയും തുടർന്ന് കളിയും ചിരിയുമായി ഒത്തുകൂടുകയും ചെയ്യുന്നു. ഒത്തുകൂടൽ ഒന്നുകൂടി മനോഹരമാക്കാൻ സ്നേഹ സദ്യ ഒരുക്കാനും സംഘടകർ തീരുമാനിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക