Payangadi
കൊട്ടില മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം 28-ന് തുടങ്ങും..
23 Dec 20231 മിനിറ്റ് വായന
ഏഴോം (Payangadi Live): കൊട്ടില മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 19 വർഷങ്ങൾക്കുശേഷം നടക്കുന്ന കളിയാട്ടം 28-ന് ആരംഭിക്കും.
27-ന് അഞ്ചുമണിക്ക് കണ്ണോം വയത്തൂർ കാലിയാർ ശിവക്ഷേത്രത്തിൽനിന്ന് കലവറനിറയ്ക്കൽ ഘോഷയാത്ര, കോൽക്കളി. ഏഴുമുതൽ കലാസമന്വയം. 28-ന് രാവിലെ ആറിന് ഇരിങ്ങൽ ശിവക്ഷേത്രത്തിൽനിന്ന് ദീപവും തിരിയും കൊണ്ടുവരൽ.
To advertise, Contact Us +91 7306 422 610
വൈകീട്ട് മൂന്നിന് മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം, അടുക്കളയിൽ എഴുന്നള്ളത്ത്, വെള്ളാട്ടം. 6.30-ന് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം കാഞ്ഞങ്ങാട് രാമചന്ദ്രൻ, കലാസന്ധ്യ, രാത്രി 10-ന് തോറ്റം 29-ന് പുലർച്ചെ പുലിക്കണ്ടൻ, നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി തെയ്യങ്ങളുടെ പുറപ്പാട് വൈകീട്ട് മൂന്നിന് മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം, വെള്ളാട്ടം.
ആറിന് സാംസ്കാരിക സമ്മേളനം സിനിമാ നിർമാതാവ് മൊട്ടമ്മൽ രാജൻ ഉദ്ഘാടനംചെയ്യും. ഏഴിന് ജയരാജ് വാര്യർ ഷോ. രാത്രി ഒൻപതിന് തോറ്റം, 30-ന് പുലർച്ചെ നാലിന് പുലിക്കണ്ടൻ, നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, വിഷ്ണുമൂർത്തി തെയ്യങ്ങളുടെ പുറപ്പാട്.
ഉച്ചക്ക് രണ്ടിന് കൂത്ത്. വൈകീട്ട് 3.30-ന് ഉച്ചത്തോറ്റം, മംഗലക്കുഞ്ഞുങ്ങളടക്കം തോറ്റം ചുഴലൽ, വെള്ളാട്ടം. ആറിന് സാംസ്കാരിക സമ്മേളനം. ഉദ്ഘാടനം കേരള ക്ഷേത്രകലാ അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവലത്ത്, നാടൻ പാട്ട്പൂരം.
രാത്രി വിവിധ തെയ്യങ്ങളുടെ തോറ്റം. 31-ന് പുലർച്ചെ നാലിന് പുലിക്കണ്ടൻ, നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി തെയ്യം. രാവിലെ എട്ടിന് പുലിയൂർകാളി, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി തെയ്യം. ഉച്ചക്ക് രണ്ടിന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരൽ. രാത്രി 11-ന് ആറാടിക്കൽ. കൊട്ടിലയിലെ എം. മനോജ് പെരുവണ്ണാനാണ് മുച്ചിലോട്ട് ഭഗവതിയുടെ കോലധാരി.





