Information
ഹയര്‍സെക്കണ്ടറി ഏകജാലക പ്രവേശനം 2024: മെയ് 16 മുതല്‍ അപേക്ഷിക്കാം; എന്തൊക്കെ കരുതണം?
11 May 20241 മിനിറ്റ് വായന
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണം മെയ് 16 ന് തുടങ്ങും. അവസാനതീയതി മേയ് 25. മൂന്നു മുഖ്യഘട്ട അലോട്ട്‌മെന്റുകള്‍ക്കുശേഷം ജൂണ്‍ 24ന് ക്ലാസുകള്‍ തുടങ്ങും.
കഴിഞ്ഞ വര്‍ഷം ക്ലാസ് ആരംഭിച്ചത് ജൂലൈ 5നായിരുന്നു. സപ്ലിമെന്ററി അലോട്ട്‌മെന്റുകളും പൂര്‍ത്തിയാക്കി മെയ് 31 ന് പ്രവേശനനടപടികള്‍ അവസാനിപ്പിക്കും.
അഡ്മിഷന്‍ ഷെഡ്യൂള്‍
ട്രയല്‍ അലോട്മെന്റ്: മേയ് 29
ആദ്യ അലോട്മെന്റ്: ജൂണ്‍ 5
രണ്ടാം അലോട്മെന്റ്: ജൂണ്‍ 12
മൂന്നാം അലോട്മെന്റ്: ജൂണ്‍ 19
പ്ലസ് വണ്‍ അഡ്മിഷനുവേണ്ടി താഴെപ്പറയുന്ന രേഖകള്‍ തയ്യാറാക്കി വെക്കാം
1. വരുമാന സര്‍ട്ടിഫിക്കറ്റ്
2. ജാതി സര്‍ട്ടിഫിക്കറ്റ്.
3. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്.
4. E W S സര്‍ട്ടിഫിക്കറ്റ്.
ഈ വര്‍ഷത്തെ പ്രധാന മാറ്റങ്ങള്‍
പ്രവേശന മാനദണ്ഡമായ വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് തുല്യമായി വരുന്ന സാഹചര്യത്തില്‍ അക്കാദമിക മെറിറ്റിന് മുന്‍ തൂക്കം ലഭിക്കുന്ന തരത്തില്‍ ഗ്രേസ് മാര്‍ക്കിലൂടെ അല്ലാതെയുള്ള അപേക്ഷകനെ റാങ്കില്‍ ആദ്യം പരിഗണിക്കുന്നതാണ്.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും 30% മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളില്‍ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20% മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ്. ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് 10% കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ്.
പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം
ഹയര്‍ സെക്കന്‍ഡറി: 4,33,231
വി.എച്ച്.എസ്.ഇ.: 33,030
ഐ.ടി.ഐ: 61,429
പോളിടെക്‌നിക്ക്: 9990
എല്ലാ മേഖലകളിലുമായി ആകെ സീറ്റുകള്‍: 5,37,680
മാര്‍ജിനല്‍ സീറ്റ് വര്‍ധനയിലൂടെ ലഭ്യമാവുന്ന ആകെ സീറ്റുകള്‍: 61,759
178 താത്കാലിക ബാച്ചുകളിലൂടെ ലഭ്യമാകുന്ന ആകെ സീറ്റുകള്‍: 11,965
അധികം ലഭ്യമാവുന്ന സീറ്റുകള്‍: 73,724





