Information
HomeNews

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

17 Mar 20241 മിനിറ്റ് വായന
കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ


ഹാൾടിക്കറ്റ് 

സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം എ/ എം എസ് സി/ എം ബി എ/ എം ലിബ് ഐ എസ് സി/ എം സി എ/ എൽ എൽ എം/ എം എഡ്/ എം പി ഇ എസ് ഡിഗ്രി (സി ബി സി എസ് എസ് – റെഗുലർ (2023 അഡ്മിഷൻ)/ സപ്ലിമെന്ററി (2020 – 2022 അഡ്മിഷൻ) നവംബർ 2023 പരീക്ഷയുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷകൾ

നാലാം സെമസ്റ്റർ ബി സി എ ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2024 പ്രായോഗിക പരീക്ഷകൾ 2024മാർച്ച് 21, 22 തീയതികളിൽ അതാത് കോളേജുകളിൽ വച്ച് നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

പുനർമൂല്യനിർണ്ണയഫലം

പാലയാട്, സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അഞ്ചാം സെമസ്റ്റർ ബി എ എൽ എൽ ബി നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണ്ണയഫലം പ്രസിദ്ധീകരിച്ചു.

ടൈംടേബിൾ

08.04.2024 ന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്/ മേഴ്‌സി ചാൻസ്) ഏപ്രിൽ 2024 പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പുതുക്കിയ ടൈംടേബിൾ 

2014 – 2018 കാലയളവിൽ പ്രവേശനം നേടിയ ബി എ അറബിക് വിദ്യാർത്ഥികളുടെ ആറാം സെമസ്റ്റർ ബിരുദ (സപ്ലിമെന്ററി/ മേഴ്‌സി ചാൻസ്) പരീക്ഷകൾ മാർച്ച് 23 ന് ആരംഭിക്കുന്ന വിധം പുതുക്കി നിശ്ചയിച്ചു. 2019 -2021 ബാച്ച് വിദ്യാർത്ഥികളുടെ മേൽ പ്രതിപാദിച്ച പരീക്ഷകൾ മാർച്ച് 21 ന് തന്നെ ആരംഭിക്കും. പുതുക്കിയ ടൈംടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക