Information
പൊതുപരീക്ഷ: കൈറ്റ് വിക്ടേഴ്സില്‍ ഫോണ്‍-ഇന്‍ ക്ലാസുകള്‍
21 Feb 20241 മിനിറ്റ് വായന
24ന് 10ന് എസ്.എസ്.എല്‍.സി കെമിസ്ട്രി, 12ന് ഫിസിക്സ്, രണ്ടിന് ഗണിതം, നാലിന് ഹിന്ദി. 26ന് 10 മുതല്‍ 12 വരെ പ്ലസ്‍ ടു ബോട്ടണി, സുവോളജി, വൈകീട്ട് നാലിന് പ്ലസ്‍ ടു ബിസിനസ് സ്റ്റഡീസ്, 12ന് എസ്.എസ്.എല്‍.സി സോഷ്യല്‍ സയന്‍സ്, രണ്ടിന് ബയോളജി. 27ന് 10ന് എസ്.എസ്.എല്‍.സി ഇംഗ്ലീഷ്, രണ്ടിന് മലയാളം, 12ന് പ്ലസ് ടു ഫിസിക്സ്, വൈകീട്ട് നാലിന് ഹിസ്റ്ററിയും 28ന് 10ന് പ്ലസ് ടു ഹിന്ദി, 12ന് കെമിസ്ട്രി, രണ്ടിന് മാത്തമാറ്റിക്സുമാണ് ഉള്‍പ്പെടുത്തിയത്. 10, പ്ലസ്‍ ടു പൊതുപരീക്ഷക്ക് പ്രയോജനപ്പെടുന്ന എണ്‍പതിലധികം റിവിഷന്‍ ക്ലാസുകള്‍ youtube.com/itsvicters ചാനലില്‍ ലഭ്യമാണ്. ലൈവ്‍ ഫോണ്‍-ഇന്‍ പ്രോഗ്രാമിലേക്ക് വിളിക്കേണ്ട ടോള്‍ഫ്രീ നമ്പര്‍: 18004259877.





