Information
HomeNews

നാളെ മുതൽ കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ എസ്എസ്എൽസി, പ്ലസ്ടു റിവിഷൻ ക്ലാസുകൾ

13 Feb 20241 മിനിറ്റ് വായന
നാളെ മുതൽ കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ എസ്എസ്എൽസി, പ്ലസ്ടു റിവിഷൻ ക്ലാസുകൾ



തിരുവനന്തപുരം: മാർച്ചിൽ പൊതുപരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്ക് കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ നാളെ (ഫെബ്രുവരി 14) മുതൽ റിവിഷൻ ക്ലാസുകൾ ആരംഭിക്കും. എസ്.എൽ.എൽ.സി, പ്ലസ്ടു റിവിഷൻ ക്ലാസുകൾ ആരംഭിക്കുന്നു. പത്താം ക്ലാസിന് രാവിലെ പതിനൊന്നു മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ അര മണിക്കൂർ ദൈർഘ്യമുള്ള നാല് ക്ലാസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

ഇതിന്റെ പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ ഒമ്പത് മുതൽ പതിനൊന്ന് വരെ കൈറ്റ് വിക്ടേഴ്‌സിലും വൈകുന്നേരം ആറു മുതൽ എട്ടു വരെ കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും ഉണ്ടായിരിക്കും. 

പ്ലസ്ടുക്കാർക്ക് വൈകുന്നേരം മൂന്ന് മുതൽ ആറ് വരെ ഓരോ വിഷയത്തിലെയും രണ്ട് ക്ലാസുകൾ വീതം ആറ് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. ഇതിന്റെ പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ ആറ് മുതൽ ഒമ്പത് മണി വരെ കൈറ്റ് വിക്ടേഴ്‌സിലും രാത്രി എട്ടു മുതൽ പതിനൊന്നു വരെ കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും ഉണ്ടായിരിക്കും. 

സംപ്രേഷണ ടൈംടേബിൾ http://kite.kerala.gov.in-ൽ ലഭ്യമാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക