Information
സ്ട്രോക്ക് അഥവാ പക്ഷാഘാതത്തിന്‍റെ സാധ്യതയെ തടയാന്‍ ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍...
13 Feb 20241 മിനിറ്റ് വായന
മുഖം ഒരു ഭാഗത്തേക്ക് കോടിപ്പോവുക, ശരീരത്തിന്‍റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന ബലക്ഷയം, കൈകാലുകളില്‍ പെട്ടെന്നുണ്ടാകുന്ന തളർച്ച, നടക്കുമ്പോൾ ബാലൻസ് തെറ്റുക, അപ്രതീക്ഷിതമായി സംസാരശേഷി നഷ്ടമാകുക, കാഴ്ചയോ കേൾവിയോ നഷ്ടമാകുക, പെട്ടെന്ന് മറവി ഉണ്ടാകുക തുടങ്ങിയവയൊക്കെ സ്ട്രോക്കിന്‍റെ ലക്ഷണങ്ങളാകാം.
സ്‌ട്രോക്ക് സാധ്യതയെ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
1. സ്‌ട്രോക്ക് സാധ്യതയെ തടയാന്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തുക.
2. പതിവായി വ്യായാമം ചെയ്യുക.
3. സ്‌ട്രോക്ക് തടയാന്‍ ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. അമിതമായ ഉപ്പിന്‍റെ ഉപയോഗം ഒഴിവാക്കുക, അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കുക.
4. അന്നജം കുറവുള്ള ഭക്ഷണങ്ങള്‍ കഴിക്കുക.
5. പഴങ്ങളും പച്ചക്കറികളും ധാരാളം ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
6. മദ്യം- പുകവലി എന്നിവയും ഉപേക്ഷിക്കുക
7. രക്തസമ്മര്‍ദ്ദം ഉയരാതെ നോക്കുക, കൊളസ്ട്രോളും നിയന്ത്രിക്കുക.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. അതുപോലെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.





