Information
HomeNews

ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ടൈംടേബിൾ പുനക്രമീകരിച്ചു

21 Feb 20241 മിനിറ്റ് വായന
ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ടൈംടേബിൾ പുനക്രമീകരിച്ചു


തിരുവനന്തപുരം: ഒന്നുമുതൽ 9വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ടൈംടേബിൾ പുന:ക്രമീകരിച്ചു. താഴെപ്പറയുന്ന രീതിയിലാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.

➡️ഹൈസ്കൂൾ വിഭാഗം 8, 9 ക്ലാസുകളിലെ പരീക്ഷ സമയം ഉച്ചകഴിഞ്ഞ് നടത്തുന്ന രീതിയിൽ പുന:ക്രമീകരിച്ചു..

➡️14/03/2024 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസിലെ കലാകായിക പ്രവർത്തിപരിചയ പരീക്ഷ 16/03/2024 ലേക്കും 16/03/2024 ന് നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പരീക്ഷ 14/03/2024 ലേക്കും മാറ്റി

➡️27/03/2024 ലെ ഒമ്പതാം ക്ലാസിലെ പരീക്ഷ രാവിലെ ആയിരിക്കും നടക്കുക.

➡️ഇൻഡിപെൻഡൻഡ് എൽപി, യുപി സ്കൂ‌ളുകളിൽ നിശ്ചയിച്ചിരുന്ന പരീക്ഷകൾ 15/03/2024 മുതൽ ആരംഭിക്കുന്ന രീതിയിൽ പുന:ക്രമീകരിച്ചു.

➡️ഹൈസ്കൂൾ അറ്റാച്‌ഡ് എൽ പി /യു പി പരീക്ഷ ടൈം ടേബിളിൽ മാറ്റമില്ല

➡️ഇൻഡിപെൻഡൻഡ് അധ്യാപകരെ എസ്എസ് എൽ സി / ഹൈസ്കൂൾ /യുപി പരീക്ഷ ഡ്യൂട്ടിയ്ക് നിയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

➡️എൽ പി /യൂപി ചേർന്ന ഹൈസ്‌കൂളുകളിൽ 1 മുതൽ 9 വരെയുള്ള പരീക്ഷ നടത്തിപ്പിന് ഹൈസ്കൂൾ ഉൾപ്പെടെയുള്ള മുഴുവൻ ക്ലാസ് റൂമുകളും ഉപയോഗപ്പെടുത്താവുന്നതാണ്.

➡️പരീക്ഷ നടത്തിപ്പിന് SSK യുടെ സഹായസഹകരണങ്ങൾ തേടാവുന്നതാണ്.

P Attached ഹൈസ്‌കൂളുകളിൽ 1 മുതൽ 9 വരെയുള്ള പരീക്ഷ നടത്തിപ്പിന് HSS ഉൾപ്പെടെയുള്ള മുഴുവൻ ക്ലാസ് റൂമുകളും ഉപയോഗപ്പെടുത്താവുന്നതാണ്.

➡️ പരീക്ഷ നടത്തിപ്പിന് SSK യുടെ സഹായസഹകരണങ്ങൾ തേടാവുന്നതാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക