Kerala
HomeNews

തദ്ദേശ തെരഞ്ഞെടുപ്പ്​: സംവരണ വാർഡുകളുടെ​ നറുക്കെടുപ്പ്​ 28 മുതൽ

26 Sept 20201 മിനിറ്റ് വായന
തദ്ദേശ തെരഞ്ഞെടുപ്പ്​: സംവരണ വാർഡുകളുടെ​ നറുക്കെടുപ്പ്​ 28 മുതൽ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വനിതാ, പിന്നാക്ക സംവരണ വാർഡുകൾ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് 28ന് ആരംഭിക്കും. ഒക്ടോബർ 5 വരെ നീളും. ചില ജില്ലകളിൽ നറുക്കെടുപ്പിനുള്ള ഹാൾ ലഭ്യമായില്ലെങ്കിൽ ആറിനും നറുക്കെടുപ്പ് തുടരും.ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും നറുക്കെടുപ്പ് സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ഒന്നുവരെ നടക്കും. ബ്ലോക്ക്, ജില്ല പഞ്ചായത്തുകളുടെ നറുക്കെടുപ്പ് ഒക്ടോബർ അഞ്ചിനായിരിക്കും.
തിരുവനന്തപുരം, കൊല്ലം കോർപറേഷനുകൾക്ക് ഒക്ടോബർ ആറിനും കൊച്ചി തൃശൂർ കോർപറേഷനുകൾക്ക് സെപ്റ്റംബർ 30നും കോഴിക്കോട്, കണ്ണൂർ കോർപറേഷനുകൾക്ക് സെപ്റ്റംബർ 28നുമാണ് നറുക്കെടുപ്പ്.

അന്തിമ വോട്ടർപട്ടിക 1ന്‌
തദ്ദേശ തെഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരണം ഒക്ടോബർ ഒന്നിലേക്ക്‌ മാറ്റിയെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി ഭാസ്കരൻ അറിയിച്ചു. ജീവനക്കാരിൽ ചിലർക്ക്‌ കോവിഡായതിനാൽ ചില തദ്ദേശസ്ഥാപനങ്ങൾക്ക്‌ പൂർണമായി പ്രവർത്തിക്കാനാകാത്ത സാഹചര്യത്തിലാണിത്‌. പട്ടിക ശനിയാഴ്‌ച പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക