Information
1896 മുതലുള്ള സ്കൂൾ പാഠപുസ്തകങ്ങൾ ഇനി വിരൽത്തുമ്പിൽ: വിവിധ വിഷയങ്ങളിലെ പാഠപുസ്‌തകങ്ങൾ ഇനി ഡിജിറ്റൽ
2 Feb 20241 മിനിറ്റ് വായന
1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളുടെ ഏകദേശം 1,50,000 പേജുകൾ ഇതിനോടകം ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞു. ഈ പ്രവർത്തനം ഇനിയും തുടരേണ്ടതുണ്ട്.
ഡിജിറ്റലൈസ് ചെയ്ത പുസ്തകങ്ങൾ പൊതുജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയാണ്.
എസ്.സി.ഇ.ആർ.ടി.യിലെ ഓഫീസ് പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി ഇ-ഓഫീസ് സംവിധാനവും ഏർപ്പെടുത്തുകയാണ്. ഡിജിറ്റൽ ആർക്കൈവ്സിൻ്റെയും ഇ-ഓഫീസിന്റെയും ഔപചാരികമായ ഉദ്ഘാടനം 2024 ഫെബ്രുവരി 3 (ശനി) വൈകുന്നേരം 3.30ന് എസ്.സി.ഇ.ആർ.ടി. ഗസ്റ്റ്ഹൗസിൽ വച്ച് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.





