എല്‍ ബി എസ് സെന്ററിന്റെയും വികലാംഗ പഠനകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 40 ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുള്ള പത്താം ക്ലാസ് വിജയിച്ച കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യാത്രാബത്ത, ഭക്ഷണം എന്നിവക്ക് നിശ്ചിത തുക അനുവദിക്കും. താല്‍പര്യമുള്ളവര്‍ വൈകല്യം തെളിയിക്കുന്നതുള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പ് സഹിതം ഹാജരാകണം. ഫോണ്‍: 0497 2702812.