Information
അപേക്ഷ ക്ഷണിച്ചു
25 Dec 20231 മിനിറ്റ് വായന

ഒമ്പത്, പത്ത് ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള സെന്‍ട്രല്‍ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇ ഗ്രാന്റ്സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഇ ഗ്രാന്റ്സ് സ്കോളര്‍ഷിപ്പ് കൈപ്പറ്റുന്നതുമായ സര്‍ക്കാര്‍/എയ്ഡഡ്, അംഗീകൃത അണ് എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷത്തില്‍ താഴെയാകണം. അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ ജാതി, വരുമാന, ഭിന്നശേഷി (ബാധകമെങ്കില്‍), ഹോസ്റ്റല്‍ ഇന്മേറ്റ് (ബാധകമെങ്കില്‍) സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്ഥാപന മേധാവിക്ക് ഫെബ്രുവരി 28നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0497 2700596.





