Information
ഹയർ സെക്കന്ററിയിൽ ആഴ്ചയിൽ രണ്ട് പിരിയഡുകൾ ഫിസിക്കൽ എജുക്കേഷനായി മാറ്റി വയ്ക്കണം: കർശന നിർദേശം
11 Dec 20231 മിനിറ്റ് വായന
ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ശാരീരികക്ഷമത ഉറപ്പ് വരുത്തുന്ന രീതിയിൽ സ്പോർട്‌സ് ആക്ടിവിറ്റികളിലും കളികളിലും പങ്കെടുക്കുന്നതിനുള്ള അവസരം നൽകുന്നതിന് വേണ്ടിയാണ് രണ്ട് പിരീഡുകൾ മാറ്റിവച്ചിട്ടുള്ളത്. എന്നാൽ പല സ്ക്കൂളുകളിലും ആ പിരീഡുകളിൽ വിദ്യാർത്ഥികൾക്ക് അതിനുള്ള അവസരം നൽകുന്നില്ല എന്ന പരാതികൾ ഉണ്ടാവുന്നുണ്ട്.
ബാലവകാശകമ്മീഷൻ ഇക്കാര്യത്തിൽ ഇടപെടുകയുണ്ടായി. ഈ സാഹചര്യത്തിൽ ഹയർസെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾക്ക് ടൈം ടേബിൾ പ്രകാരം അനുവദിച്ചിട്ടുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ പിരീഡുകൾ അതിനു വേണ്ടി മാത്രമായി വിനിയോഗിക്കണമെന്നും സർക്കുലറിൽ പറയുന്നു. സ്ക്കൂളിനെ ഒരു യൂണിറ്റായി കണക്കാക്കുന്ന രീതിയിൽ ഹൈസ്ക്കൂൾ വിഭാഗത്തിലെ കായികാധ്യാപകന്റെ/കായികാധ്യാപികയുടെ സേവനം ഇതിനായി വിനിയോഗിക്കാം.
അല്ലെങ്കിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്ന് തന്നെ ആയതിനുള്ള മേൽനോട്ട ചുമതല വിവിധ അധ്യാപകർക്കായി നൽകുകയോ ചെയ്യുന്ന രീതിയിൽ പ്രിൻസിപ്പൽമാർക്ക് നടപടികൾ സ്വീകരിക്കാം.





