Information
കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
16 Dec 20232 മിനിറ്റ് വായന
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകൾ/ പഠനവകുപ്പുകൾ/ സെന്ററുകൾ എന്നിവിടങ്ങളിലെ ഈ വർഷത്തെ ക്രിസ്തുമസ് അവധി ഡിസംബർ 23 മുതൽ 31 വരെ (രണ്ട് തീയതികളും ഉൾപ്പെടെ) ആയിരിക്കും.
അറിയിപ്പ്
കണ്ണൂർ സർവകലാശാല ഹിന്ദി പിഎച്ച് ഡി ഡി ആർ സി മീറ്റിംഗ് 18/12/2023 ന് രാവിലെ 10 മണിക്ക് ഹിന്ദി വിഭാഗത്തിൽ വച്ച് നടക്കുന്നതാണ്. അപേക്ഷകർ അസൽ തെളിവുകൾ സഹിതം രാവിലെ 9.30 ന് ഡോ. പി കെ രാജൻ മെമ്മോറിയൽ കാമ്പസിലെ (നീലേശ്വരം) ഹിന്ദി വിഭാഗത്തിൽ എത്തണം.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ പി ജി ഡി സി പി (റെഗുലർ/ സപ്ലിമെന്ററി) – നവംബർ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുന:മൂല്യനിർണയം/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്കായുള്ള അപേക്ഷകൾ 27/12/2023 വരെ സ്വീകരിക്കുന്നതാണ്.
പുനർമൂല്യനിർണ്ണയഫലം
ഒന്നാം സെമസ്റ്റർ എം ബി എ ഡിഗ്രി എക്സാമിനേഷൻ – ഒക്ടോബർ 2022, പരീക്ഷയുടെ പുനർമൂല്യനിർണ്ണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഹാൾടിക്കറ്റ്
സർവകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം എസ് സി പ്ലാന്റ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്തനോ ബോട്ടണി (സി ബി സി എസ് എസ് – റെഗുലർ/ സപ്ലിമെന്ററി – 2021 അഡ്മിഷൻ) – മെയ് 2023 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
പ്രൊഫഷണൽ അസിസ്റ്റന്റ്
കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസ് ലൈബ്രറിയിൽ ഒഴിവുള്ള ഒരു പ്രൊഫഷണൽ അസിസ്റ്റൻറ് ഗ്രേഡ് 2 തസ്തികയിലേക്ക് താൽക്കാലിക ദിവസ വേദന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഡിസംബർ 20ന് രാവിലെ 11 മണിക്ക് മാനന്തവാടി ക്യാമ്പസ് ഡയറക്ടറുടെ ഓഫീസിൽ വച്ച് നടത്തുന്ന നിയമന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണം.
വാക്ക് – ഇൻ – ഇന്റർവ്യൂ
കണ്ണൂർ സർവകലാശാലയുടെ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലുള്ള രണ്ട് ഒഴിവുകളിലേക്കുള്ള നിയമനത്തിനായി (മണിക്കൂർ വേതനാടിസ്ഥാനത്തിൽ) ഡിസംബർ 22 ന് (വെള്ളിയാഴ്ച) വാക്ക് – ഇൻ – ഇൻറർവ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിൽ എത്തിച്ചേരണം. ഫോൺ: 9447804027





