Information
കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
12 Dec 20232 മിനിറ്റ് വായന
ഒന്നാം സെമസ്റ്റർ എം എ പബ്ലിക് പോളിസി & ഡെവലപ്മെന്റ്, സോഷ്യൽ എന്റർപ്രണർഷിപ്പ് & ഡെവലപ്മെന്റ്, ഡീസെൻട്രലൈസേഷൻ & ലോക്കൽ ഗവേണൻസ്, ഒക്‌ടോബർ 2022 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ 21-12-2023 ന് വൈകുന്നേരം 5 മണിവരെ സ്വീകരിക്കും.
പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനം – അപേക്ഷാ തീയതി നീട്ടി
2023-2024 അക്കാദമിക് വർഷത്തെ പ്രൈവറ്റ് രജിസ്ട്രേഷൻ ബി കോം (കോ- ഓപ്പറേഷൻ), ബി കോം (മാർക്കറ്റിംഗ്), ബി ബി എ, ബി എ പൊളിറ്റിക്കൽ സയൻസ്/ മലയാളം/ ഇംഗ്ലിഷ്/ കന്നഡ/ ഇക്കണോമിക്സ്/ ഹിസ്റ്ററി/ അഫ്സൽ- ഉൽ- ഉലമ/ അറബിക് & ഇസ്ലാമിക് ഹിസ്റ്ററി/ ഉർദു & ഇസ്ലാമിക് ഹിസ്റ്ററി എന്നീ ബിരുദ പ്രോഗ്രാമുകൾക്കും എം എ അറബിക്/ ഇംഗ്ലിഷ്/ ഇക്കണോമിക്സ്/ ഡിവെലപ്മെന്റ് ഇക്കണോമിക്സ്/ ഹിസ്റ്ററി, എം കോം എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കും അഫ്സൽ- ഉൽ- ഉലമ (പ്രിലിമിനറി), ബി കോം അഡീഷണൽ ഓപ്ഷണൽ കോ-ഓപ്പറേഷൻ എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും 500 രൂപ പിഴ സഹിതം 12.12.2023 (ചൊവ്വാഴ്ച) മുതൽ 20.12.2023 (വ്യാഴാഴ്ച) വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൌട്ടും അനുബന്ധ രേഖകളും 23.12.2023ന് (ശനിയാഴ്ച) വൈകിട്ട് നാലുമണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം. വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.
സൗജന്യ പി എസ് സി പരിശീലനം
കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി കണ്ണൂർ സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ എൽ എൽ എ താലൂക്ക് ലൈബ്രറി കോൺഫറൻസ് ഹാളിൽ 36 ദിവസത്തെ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബർ അവസാന വാരത്തിൽ ആരംഭിക്കുന്ന പരിശീലന പരിപാടിയിലേക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് പ്രവേശനം നൽകുന്നതാണ്. താൽപ്പര്യമുള്ളവർ കണ്ണൂർ സർവകലാശാലയുടെ താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിലോ പയ്യന്നുർ ബ്ലോക്ക് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് അസ്സിസ്റ്റൻസ് ബ്യൂറോയിലോ, പയ്യന്നൂർ എൽ എൽ എ താലൂക്ക് ലൈബ്രറിയിലോ 20/12/2023 നു മുമ്പായി നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 04972703130 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സിൻഡിക്കേറ്റ് യോഗം
കണ്ണൂർ സർവകലാശാലയുടെ സിൻഡിക്കേറ്റ് യോഗവും 2024 – 25 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണവും ഡിസംബർ 12 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സർവകലാശാലാ ആസ്ഥാനത്ത് വച്ച് നടക്കും.
പരീക്ഷാ രജിസ്ട്രേഷൻ
ബി എസ് സി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻ്റ് മെഷീൻ ലേണിങ്, ബി കോം ലോജിസ്റ്റിക്ക്‌സ്, ബി എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻ്റ് മെഷീൻ ലേണിങ്, ബി ബി എ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ബി ബി എ ഏവിയേഷൻ ആൻ്റ് എയർപോർട്ട് മാനേജ്മെൻറ് എന്നീ പ്രോഗ്രാമുകളുടെ പരീക്ഷാരജിസ്ട്രേഷൻ, പരീക്ഷാ തീയ്യതി എന്നിവ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.





