Information
രക്താര്‍ബുദം ; ഈ 8 ലക്ഷണങ്ങൾ അവഗണിക്കരുത്
13 Dec 20231 മിനിറ്റ് വായന
രക്താർബുദത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ...
1. നിരന്തരമായ ക്ഷീണം, ബലഹീനത (അകാരണമായി ക്ഷീണം, ബലക്ഷയം എന്നിവ അനുഭവപ്പെടുന്നത് രക്താർബുദത്തിന്റെ കാരണമാണ്.)
2. കഠിനമായ അണുബാധകൾ
3. പെട്ടെന്ന് ഭാരം കുറയുക. ( കാരണങ്ങളില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുന്നത് രക്താർബുദത്തിന്റെ പ്രാരംഭ ലക്ഷണമായി വിദഗ്ധർ പറയുന്നു).
4. വീർത്ത ലിംഫ് നോഡുകൾ.(ലിംഫ് നോഡുകൾ രോഗപ്രതിരോധ സംവിധാനത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അവയുടെ വർദ്ധനവ് ലിംഫോമയുടെ ലക്ഷണമാകാം).
5. മൂക്കിൽ നിന്ന് രക്തസ്രാവം
6. ചർമ്മത്തിൽ ചെറിയ ചുവന്ന പാടുകൾ കാണുക.
7. അമിതമായ വിയർപ്പ്, പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ (രാത്രിയിൽ അത്യധികം വിയർക്കുന്നതും രക്താർബുദ ലക്ഷണമാണ്.)
8. അസ്ഥി വേദന (രക്താർബുദം എല്ലുകളെ ബാധിക്കും. ഇത് അസ്ഥികളിൽ വേദനയുണ്ടാക്കും.)





