Information
HomeNews

കണ്ണൂർ സർവ്വകലാശാല 2024-25 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു

12 Dec 20231 മിനിറ്റ് വായന
കണ്ണൂർ സർവ്വകലാശാല 2024-25 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു

 


കണ്ണൂർ സർവ്വകലാശാല 2024-25 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. സിൻഡിക്കേറ്റ് മെമ്പർ എൻ സുകന്യയാണ് ബജറ്റ് അവതരിപ്പിച്ചു. 321. 33 കോടി രൂപ വരവും 312.35 കോടി രൂപ ചെലവും 8.98 കോടി രൂപ നീക്കിയിരിപ്പുമാണ് ബഡ്ജറ്റ് പ്രതീക്ഷിക്കുന്നത്. പരീക്ഷ നടത്തിപ്പിനും മൂല്യനിർണയത്തിനുമായി 1082 ലക്ഷം രൂപയും കായിക മേഖലയ്ക്ക് 90.50 ലക്ഷം രൂപയും ബഡ്ജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. 

യൂണിവേഴ്സിറ്റി യൂണിയൻറെ പ്രവർത്തനങ്ങൾക്ക് 41.50 ലക്ഷം രൂപയും അന്തർ സർവകലാശാല കലോത്സവത്തിന് 10 ലക്ഷം രൂപയും വക കൊള്ളിച്ചിട്ടുണ്ട് .മണിപ്പൂർ കലാപത്തിനിരയായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി 20 ലക്ഷം രൂപ ബജറ്റിൽ നീക്കി വെച്ചിട്ടുണ്ട് സർവ്വകലാശാല ഗവേഷണ സ്കോളർഷിപ്പിനായി 75 ലക്ഷം രൂപയാണ് വക കൊള്ളിച്ചിട്ടുള്ളത്.

താവക്കര ക്യാമ്പസിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനായി 35 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ലൈബ്രറികളുടെ ഉന്നമനത്തിനായും പഠനവകുപ്പുകൾക്ക് പുസ്തകങ്ങൾ വാങ്ങുന്നതിനായും ഒരു കോടി രൂപയാണ് വക കൊള്ളിച്ചിട്ടുള്ളത്.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക