Information
ജനുവരിയിലെ വൈദ്യുതി ബില്ലിലും 19 പൈസ സർചാർജ്; ഉത്തരവിറങ്ങി
28 Dec 20231 മിനിറ്റ് വായന

ജനുവരിയിലെ വൈദ്യുതി ബില്ലിലും 19 പൈസ സർചാർജ് ഉണ്ടാകും. നവംബറിൽ വൈദ്യുതി വാങ്ങാൻ അധികമായി ചെലവഴിച്ച പണം തിരിച്ചുപിടിക്കാനാണ് ജനുവരിയിൽ സർചാർജ് ഈടാക്കുന്നത്.കെഎസ്ഇബി നേരിട്ട് 10 പൈസ സർചാർജ് ചുമത്തി ഉത്തരവിറങ്ങി.
നേരത്തെ റെഗുലേറ്ററി കമ്മിഷൻ 9 പൈസ അനുവദിച്ചിരുന്നു. ഈ രണ്ടു തുകയും ചേർത്താണ് 19 പൈസ. ഈ മാസവും 19 പൈസ ഈടാക്കിയിരുന്നു. പ്രതിമാസ ബില്ലിലും ദ്വൈമാസ ബില്ലിലും ഇതുബാധകമാണ്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





