Information
HomeNews

ഒഴിവുകൾ

6 Nov 20231 മിനിറ്റ് വായന
ഒഴിവുകൾ


മാത്തിൽ
: മാത്തിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ കായിക അധ്യാപക ഒഴിവ്‌. അഭിമുഖം ബുധനാഴ്ച 2.30-ന്.



ചെറുപുഴ: പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരു പാലിയേറ്റീവ് നഴ്സിനെ നിയമിക്കുന്നു. എഎൻഎം/ജെപിഎച്ച്എൻ കോഴ്സ് പാസായിരിക്കണം. ഇതിനുപുറമെ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാലിയേറ്റീവ് ഓക്സിലറി നഴ്സിങ്, അല്ലെങ്കിൽ 3 മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്യൂണിറ്റി പാലിയേറ്റീവ് നഴ്സിങ് പാസായിരിക്കണം. അല്ലെങ്കിൽ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫ്റി കോഴ്സ്/ബിഎസ് സി നേഴ്സിങ്, കൂടാതെ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നു ഒന്നര മാസത്ത ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ്, പാലിയേറ്റീവ് നഴ്സിങ് പാസായിരിക്കണം. അഭിമുഖം 9ന് രാവിലെ 10ന് ചെറുപുഴ പഞ്ചായത്ത് ഓഫിസിൽ.


കാവിൻമൂല : അഞ്ചരക്കണ്ടി പഞ്ചായത്തിൽ എൽഐ‍ഡി ആൻഡ് ഇഡബ്ല്യു വിഭാഗത്തിൽ ക്ലാർക്കിന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 9നു 11മണിക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കും. യോഗ്യത: എസ്എസ്എൽസി, കംപ്യൂട്ടർ പരിജ്ഞാനം

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക