Information
HomeNews

അധ്യാപക ഒഴിവുകൾ

8 Nov 20231 മിനിറ്റ് വായന
അധ്യാപക ഒഴിവുകൾ

ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് (സീനിയർ). അഭിമുഖം 10-ന് 11-ന് സ്കൂൾ ഓഫീസിൽ നടക്കും.

ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇക്കണോമിക്സ്. അഭിമുഖം വ്യാഴാഴ്ച 11 മണിക്ക് നടക്കും.

പാട്യം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും.

മാടായി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് സീനിയർ. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന് സ്കൂളിൽ നടക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക