Information
പ്രശ്‌നം പരിഹരിച്ചു; ഇന്ന് റേഷന്‍ കട പ്രവര്‍ത്തിക്കും
11 Nov 20231 മിനിറ്റ് വായന
വെള്ളിയാഴ്ച ഇ- പോസ് മെഷീന്‍ പണിമുടക്കിയതിനാല്‍ സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങിയിരുന്നു. രാവിലെ കട തുറന്ന വ്യാപാരികള്‍ക്ക് ലോഗിന്‍ ചെയ്യാനായില്ല. രണ്ടും മൂന്നും തവണ ഇ- പോസ് സ്‌കാനറില്‍ കൈവിരല്‍ പതിച്ചിട്ടും ലോഗിന്‍ ചെയ്യാന്‍ കഴിയാതെ സ്വന്തം കടയുടെ പാസ് കോഡ് നമ്പര്‍ ഉപയോഗിച്ചാണ് പലരും കടകള്‍ തുറന്നത്. ഉച്ചയ്ക്ക്് ശേഷം ഭക്ഷ്യമന്ത്രിയുടെ ഓഫീസ് റേഷന്‍ കടകള്‍ക്ക് അവധിയും നല്‍കിയിരുന്നു.





