Information
HomeNews

പി.എസ്.സി. ഓൺലൈൻ മാതൃക പരീക്ഷകൾ പ്രൊഫൈലിൽ പരിശീലിക്കാം

11 Nov 20231 മിനിറ്റ് വായന
പി.എസ്.സി. ഓൺലൈൻ മാതൃക പരീക്ഷകൾ പ്രൊഫൈലിൽ പരിശീലിക്കാം


പി എസ് സി ഓൺലൈൻ പരീക്ഷകളുടെ മാതൃക ഇനി മുതൽ ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിൽ പരിശീലിക്കാം. ഓൺലൈൻ മാതൃക പരീക്ഷകൾ പ്രൊഫൈലിൽ ലഭ്യമാക്കാൻ പി എസ് സി തീരുമാനിച്ചു.

നിലവിൽ ഓൺലൈൻ പരീക്ഷക്ക് തൊട്ടുമുൻപ്‌ മാതൃക പരീക്ഷയിൽ പങ്കെടുക്കാൻ ഉദ്യോഗാർഥികളെ അനുവദിക്കുന്നുണ്ട്. ഡിസംബർ ഒന്ന് മുതലുള്ള ഓൺലൈൻ പരീക്ഷകളോടൊപ്പം മാതൃകാ പരീക്ഷ ഉണ്ടാകില്ലെന്ന് പി എസ് സി അറിയിച്ചു.

പ്രൊഫൈലിലുള്ള മാതൃക പരീക്ഷകൾ പരിശീലിച്ച് പരിചയപ്പെട്ട ശേഷമാണ് ഉദ്യോഗാർഥികൾ പരീക്ഷ എഴുതാൻ എത്തേണ്ടത്. ഓൺലൈൻ പരീക്ഷക്ക് അഡ്മിഷൻ ടിക്കറ്റ് ലഭിക്കുന്നവരുടെ പ്രൊഫൈലിൽ തുടക്കത്തിൽ മാതൃക പരീക്ഷ ലഭ്യമാക്കും.

സ്വന്തം പ്രൊഫൈലിൽ പ്രവേശിച്ച് റിഹേഴ്‌സൽ എക്സാമിനേഷൻ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് പരിശീലനം നടത്താം. ഓൺലൈൻ പരീക്ഷയുടെ വിശദാംശങ്ങളും ഈ ലിങ്കിൽ ഉണ്ടാകും. ഉദ്യോഗാർഥികൾക്ക് എത്ര തവണ വേണമെങ്കിലും മാതൃക പരീക്ഷ പരിശീലിക്കാം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക