Information
HomeNews

ത്രിവത്സര എൽ.എൽ.ബി. ഒഴിവുള്ള സീറ്റുകളിൽ അപേക്ഷിക്കാം

17 Nov 20231 മിനിറ്റ് വായന
ത്രിവത്സര എൽ.എൽ.ബി. ഒഴിവുള്ള സീറ്റുകളിൽ അപേക്ഷിക്കാം


2023-24 അധ്യയന വർഷത്തെ ത്രിവത്സര എൽ.എൽ.ബി. കോഴ്സ് പ്രവേശനത്തിന് ഓൺലൈൻ മോപ്- അപ് അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് നവംബർ 21 ഉച്ചയ്ക്ക് രണ്ട് മണി വരെ അപേക്ഷ നൽകാം. പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ത്രിവത്സര എൽ.എൽ.ബി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം അതത് കോളേജുമായി ബന്ധപ്പെട്ട് പ്രവേശന നടപടികളിൽ പങ്കെടുക്കണം. ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക