Information
കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
30 Nov 20231 മിനിറ്റ് വായന
കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം പി ഇ എസ് (സി ബി സി എസ് എസ്) റെഗുലർ, മെയ് 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 01.12.2023 മുതൽ 02.12.2023 വരെയും പിഴയോടുകൂടെ 04.12.2023 ന് വൈകുന്നേരം 5 മണി വരെയും അപേക്ഷിക്കാം.
ഹാൾടിക്കറ്റ്
സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം എ/ എം എസ് സി/ എം ബി എ/ എം ലിബ് ഐ എസ് സി/ എം സി എ/ എൽ എൽ എം ഡിഗ്രി (സി ബി സി. എസ് എസ് – റെഗുലർ/ സപ്ലിമെന്ററി) നവംബർ 2023 പരീക്ഷയുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
അസൈൻമെന്റ്; തീയ്യതി നീട്ടി
പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബി എ ഇക്കണോമിക്സ്/ ബി എ മലയാളം/ ബി എ അഫ്സൽ- ഉൽ- ഉലമ/ ബി എ ഇംഗ്ലിഷ്/ ബി എ ഹിസ്റ്ററി/ ബി എ പൊളിറ്റിക്കൽ സയൻസ്/ ബി ബി എ/ ബി കോം ഡിഗ്രി (റഗുലർ – 2021 പ്രവേശനം/ സപ്ലിമെന്ററി – 2020 പ്രവേശനം) നവംബർ 2023 സെഷൻ ഇന്റേണൽ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് 2023 ഡിസംബർ 05, ചൊവ്വാഴ്ച (05.12.2023) വൈകിട്ട് നാല് മണിക്കു മുൻപായി സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് – ൽ സമർപ്പിക്കണം.
ടൈംടേബിൾ
10.01.2024 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (റഗുലർ),ഒക്ടോബർ 2023, 03.01.2024 നു ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ / സപ്ലിമെന്ററി ), നവംബർ 2023 എന്നീ പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണ്ണയ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം എസ് സി കെമിസ്ട്രി, എം എസ് ഡബ്ല്യൂ (ഏപ്രിൽ 2023) പരീക്ഷകളുടെ പുനർമൂല്യനിർണ്ണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.





