Information
HomeNews

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

22 Nov 20231 മിനിറ്റ് വായന
കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ


ഹാൾടിക്കറ്റ്

27.11.2023 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്ടോബർ 2023 പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് ലഭിക്കാത്തവർ സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.

പരീക്ഷാഫലം

രണ്ട്, നാല് സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2023 പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യനിർണ്ണയം/ സൂക്ഷ്മ പരിശോധന/ പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്ക് 04/12/2023 ന് വൈകുന്നേരം 5 മണി വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.

പരീക്ഷാ രജിസ്ട്രേഷൻ

  • 10.01.2024 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് (റെഗുലർ) ഒക്ടോബർ 2023  പരീക്ഷകൾക്ക് 14.12.2023 മുതൽ 18.12.2023വരെ  പിഴയില്ലാതെയും 20.12.2023 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.

  • മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ 23.01.2024 ന് ആരംഭിക്കുന്ന ഒന്നാം  സെമസ്റ്റർ എൽ എൽ ബി (റെഗുലർ/ സപ്ലിമെന്ററി) നവംബർ 2023 പരീക്ഷകൾക്ക് 12.12.2023 മുതൽ 15.12.2023 വരെ  പിഴയില്ലാതെയും 18.12.2023 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക