Information
HomeNews

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

11 Nov 20231 മിനിറ്റ് വായന
കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ


ഹാൾടിക്കറ്റ്

അഫിലിയേറ്റഡ് കോളേജുകളിലെ, 15 .11 .2023 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ന്യൂ ജെനെറേഷൻ ഉൾപ്പെടെ – ഒക്ടോബർ 2023) പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഹാൾടിക്കറ്റ് ലഭിക്കാത്ത വിദ്യാർഥികൾ സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.

പ്രായോഗികപരീക്ഷ 

ഒന്നാം സെമസ്റ്റർ എം എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റ അനാലിറ്റിക്സ് (ഒക്ടോബര്‍ 2022) പ്രായോഗികപരീക്ഷകൾ 2023 നവംബര്‍ 15ന് ഡോണ്‍ ബോസ്കോ ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജിൽ വച്ച് നടത്തുന്നതാണ്. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്തവിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

പ്രോജക്ട്/ വൈവ

നാലാം സെമസ്റ്റര്‍ എം എ ഹിസ്റ്ററി ഡിഗ്രി (പ്രൈവറ്റ് രജിസ്ട്രേഷന്‍- റഗുലര്‍/ സപ്ലിമെന്‍ററി), ഏപ്രില്‍ 2023 ന്‍റെ പ്രോജക്ട് മൂല്യനിര്‍ണയം 16.11.2023 നും വൈവ പരീക്ഷ 17.11.2023 നും സര്‍വകലാശാലാ താവക്കര കാമ്പസിലെ മാളവ്യ മിഷൻ ടീച്ചർ ട്രെയിനിംഗ് സെന്‍ററില്‍ (യു ജി സി -എച് ആർ ഡി സി) വച്ചു നടത്തുന്നതാണ്. ടൈംടേബിള്‍ വെബ് സൈറ്റിൽ‍ ലഭ്യമാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക