Information
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
8 Nov 20231 മിനിറ്റ് വായന
പരിയാരം :(www.payangadilive.in) കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒഴിവുണ്ട്. എസ്.ബി.എം.ആർ സ്‌കീമിലും വി.ആർ.ഡി.എൽ വിഭാഗത്തിലുമാണ് ഒഴിവുള്ളത്. നവംബർ 10 ന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർ വ്യൂ മുഖേനയാണ് നിയമനം. ബി.സി.എ അല്ലെങ്കിൽ ബിരുദത്തിന് പുറമേ ഡി.സി.എ / പി.ജി.ഡി.സി.എ കഴിഞ്ഞിരിക്കണം എന്നതാണ് യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. താത്പ്പര്യമുള്ളവർ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക്ക് ഇൻ ഇന്റർ വ്യൂവിന് അരമണിക്കൂർ മുമ്പ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. നിയമനം താത്‌ക്കാലികമായിരിക്കും. കൂടുതൽ വിവരങ്ങൾ https://-gmckannur.edu.in എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
Sd /-
പ്രിൻസിപ്പാൾ





