Information
HomeNews

കേരള പോലീസില്‍ പുതിയ വിജ്ഞാപനം വന്നു – പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ ആവാം – വനിതകള്‍ക്കും അവസരം | കേരള പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ റിക്രൂട്ട്മെന്റ് 2023

28 Nov 20231 മിനിറ്റ് വായന
 കേരള പോലീസില്‍ പുതിയ വിജ്ഞാപനം വന്നു – പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ ആവാം – വനിതകള്‍ക്കും അവസരം | കേരള പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ റിക്രൂട്ട്മെന്റ് 2023



കേരള പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ റിക്രൂട്ട്മെന്റ് 2023: കേരള പോലീസിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഇപ്പോള്‍ Police Constable Driver/ Woman Police Constable Driver തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

 പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് കേരള പോലീസില്‍ Police Constable Driver/ Woman Police Constable Driver പോസ്റ്റുകളിലായി വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ പോലീസ് വകുപ്പില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 30 മുതല്‍ 2023 നവംബര്‍ 29 വരെ അപേക്ഷിക്കാം.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക