Information
Kannur University | കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
10 Oct 20231 മിനിറ്റ് വായന
2023 – 24 അധ്യയന വർഷത്തിൽ അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ യുജി, പിജി പ്രോഗ്രാമുകളിലെ ഒന്നാം സെമസ്റ്ററിലേക്കുള്ള പ്രവേശനം ഒക്ടോബർ 13 വരെ നടക്കും.
പരീക്ഷാ രജിസ്ട്രേഷൻ
എം ജി സർവകലാശാലയുമായി സംയോജിച്ച് കണ്ണൂർ സർവകലശാല പഠന വകുപ്പുകളിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ജോയിന്റ് പ്രോഗ്രാം ഇൻ എം എസ് സി കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) /എം എസ് സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) (ജോയിന്റ് സി.എസ്.എസ്), റെഗുലർ , മെയ് 2023 പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്ടോബർ 9,10 തീയതികളിലും പിഴയോടുകൂടെ ഒക്ടോബർ 11 വരെയും അപേക്ഷിക്കാം.
ടൈംടേബിൾ
കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം പി എഡ് (2019 അഡ്മിഷൻ – സപ്ലിമെന്ററി ) (സി സി എസ് എസ് -2015 സിലബസ്), നവംബർ 2021 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ടൈംടേബിൾ
27.11.2023 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി ടെക് സപ്ലിമെൻററി (മേഴ്സി ചാൻസ് – ഏപ്രിൽ 2023) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.





