Information
HomeNews

ഒരു രാജ്യം, ഒരു ഐഡി; രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ വരുന്നു

19 Oct 20231 മിനിറ്റ് വായന
ഒരു രാജ്യം, ഒരു ഐഡി; രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ വരുന്നു


ന്യൂഡൽഹി(www.payangadilive.in) :
രാജ്യത്തെ സ്കൂൾ വിദ്യാർഥികൾക്ക് ഏകീകൃത തിരിച്ചറിയിൽ നമ്പർ വരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് പരിഷ്ക്കാരം. ഇതുസംബന്ധിച്ച നിർദേശങ്ങൾ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയെന്നാണ് വിവരം. ഒരു രാജ്യം, ഒരു ഐ.ഡി എന്നതാണ് പദ്ധതി. രക്ഷിതാക്കളുടെ അനുമതിയോടെയാണ് ഇത് നടപ്പിലാക്കുക. ഓട്ടോമേറ്റഡ് പെർമനന്റ് അക്കാദമിക്ക് അക്കൗണ്ട് രജിസ്ട്രി (APAAR-അപാർ) ആണ് തയ്യാറാക്കുന്നത്. പ്രിപ്രൈമറി മുതൽ ഉന്നത വിദ്യാഭ്യാസ തലം വരെ ഇത് ഉപയോഗിക്കാം. സ്വകാര്യ/ സർക്കാർ സ്കൂളുകൾക്ക് എല്ലാം പരിഷ്ക്കാരം ബാധകമാണ്.

കുട്ടിയുടെ മുഴുവൻ വിദ്യാഭ്യാസ രേഖയും സൂക്ഷിക്കുന്ന എജ്യുലോക്കറാണിത്. അതിനാൽ തന്നെ ഇത് ജീവിത കാലം മുഴുവൻ ഉപയോഗിക്കാവുന്ന തിരിച്ചറിയൽ രേഖയാകും. പൊക്കം, രക്തഗ്രൂപ്പ് തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ശേഖരിക്കും. ആധാറിലെ അടിസ്ഥാന വിവരങ്ങൾ ഉപയോഗിച്ചാണ് കാർഡ് പ്രാഥമികമായി തയ്യാറാക്കുക എന്നാണ് വിവരം.

സ്കൂളുകളാണ് ഇതിന്റെ നടപടികൾ ചെയ്യുന്നത്. ബന്ധപ്പെട്ട സർക്കാർ ഏജൻസികൾക്ക് അല്ലാതെ വിവരങ്ങളെടുക്കാനായി സാധിക്കില്ല. ജില്ല ഇൻഫോർമേഷൻ ഫോർ എജ്യുക്കേഷൻ പോർട്ടലിലാണ് ഈ വിവരങ്ങളെല്ലാം സൂക്ഷിക്കുക. അതേസമയം നിലവിൽ വിദ്യാർത്ഥികളുടെ ആധാർ വെരിഫിക്കേഷൻ പോലും പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ എങ്ങനെയാണ് പുതിയ ഐഡിയുടെ നടപടികൾ പൂർത്തിയാക്കുക എന്ന ആശങ്ക സ്കൂളുകൾ ഉയർത്തുന്നുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക