മസ്കത്ത്:(www.payangadilive.in) അടുത്ത വര്‍ഷത്തേക്കുള്ള ഹജ്ജിന്‍റെ രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 23മുതൽ നടക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. www.hajj.om എന്ന മന്ത്രാലയം പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും നവംബർ അഞ്ചുവരെ രജിസ്റ്റർ ചെയ്യാം. കഴിഞ്ഞ വർഷം 13,956 (99.7 ശതമാനം) ആളുകളാണ് വിശുദ്ധ കർമം നിർവഹിച്ചത്. ആകെ 14,000 പേർക്കായിരുന്നു ഹജ്ജിന് അനുമതിയുണ്ടായിരുന്നത്. ഇതിൽ 13,500പേർ സ്വദേശികളും 250 പേർ അറബ് നിവാസികളും 250 പേർ അറബ് ഇതര താമസക്കാരുമാണ്. മൊത്തം തീർഥാടകരിൽ 49.3 ശതമാനം സ്ത്രീകളായിരുന്നു. 2022ൽ ഒമാനിൽനിന്നും സ്വദേശികളും വിദേശികളും അടക്കം 8338 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. ആദ്യം 6000 പേർക്കായിരുന്നു അവസരം നൽകിയത്.