Information
കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൽ എന്യൂമറേറ്റർ നിയമനം
27 Oct 20231 മിനിറ്റ് വായന
പിലാത്തറ (Payangadi Live): ജില്ലാ പഞ്ചായത്തും കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തും ചേർന്ന് നടപ്പിലാക്കുന്ന 'കണ്ണൂർ വിവര സഞ്ചയിക' പദ്ധതിയിൽ വാർഡ് തലത്തിൽ വിവരശേഖരണം നടത്തുന്നതിനായി 15 വാർഡുകളിലും എന്യൂമറേറ്റർമാരെ നിയമിക്കുന്നു. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ ഒന്നിന് രാവിലെ 11-ന് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ ഇന്റർവ്യൂവിന് എത്തണം.





