Information
കുടിവെള്ള വിതരണം മുടങ്ങും
26 Oct 20231 മിനിറ്റ് വായന
26.10.2023
തളിപ്പറമ്പ് :(www.payangadilive.in) ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പ്രധാന ശുദ്ധജല വിതരണ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി ഉള്ളതിനാൽ ഒക്ടോബർ 27, 28 തീയതികളിൽ കുടിവെള്ള വിതരണം മുടങ്ങും.
ആന്തൂർ, മുനിസിപ്പാലിറ്റിയിലും പട്ടുവം, കല്യാശ്ശേരി, കണ്ണപുരം, ചെറുകുന്ന്, പാപ്പിനിശ്ശേരി, മാട്ടൂൽ പഞ്ചായത്തുകളിലും, കണ്ണൂർ കോർപ്പറേഷനിലെ പള്ളിക്കുന്ന്, പുഴാതി വില്ലേജുകളിലും പൂർണമായും മുടങ്ങും.
തളിപ്പറമ്പ്, പയ്യന്നൂർ, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റികളിലും കുറുമാത്തൂർ, പരിയാരം, ചപ്പാരപ്പടവ്, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, മാടായി, ചെറുതാഴം, കുഞ്ഞിമംഗലം എന്നീ പഞ്ചായത്തുകളിലും ഭാഗികമായും ശുദ്ധജല വിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.





