Information
HomeNews

ഗൂഗിള്‍ ക്രോമില്‍ ഗുരുതര സുരക്ഷാവീഴ്ച; മുന്നറിയിപ്പുമായി കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം

12 Oct 20231 മിനിറ്റ് വായന
ഗൂഗിള്‍ ക്രോമില്‍ ഗുരുതര സുരക്ഷാവീഴ്ച; മുന്നറിയിപ്പുമായി കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം


നപ്രിയ വെബ് ബ്രൗസറായ ഗൂഗിൾ ക്രോമിൽ ഗുരുതര സുരക്ഷാ പ്രശ്നങ്ങളുള്ളതായി മുന്നറിയിപ്പ് നൽകി കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി). സൈബർ കുറ്റവാളികൾക്ക് കംപ്യൂട്ടർ സംവിധാനങ്ങൾക്ക് നേരെ സൈബറാക്രമണം നടത്താൻ സാധിക്കുന്ന സുരക്ഷാ വീഴ്ചകൾ ക്രോമിലുണ്ടെന്നാണ് മുന്നറിയിപ്പ്.

ബുധനാഴ്ചയാണ് സിഇആർടി മുന്നറിയിപ്പ് പുറത്തിറക്കിയത്. ബ്രൗസറിലെ സുരക്ഷാ വീഴ്ചകൾ മുതലെടുത്ത് കംപ്യൂട്ടർ സംവിധാനത്തിന് നേരെ ഡിനയൽ ഓഫ് സർവീസ് ആക്രമണം നടത്താൻ (DOS Attack) ഹാക്കർമാർക്ക് സാധിക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ബ്രൗസർ അപ്ഡേറ്റ് ചെയ്യാനും ആവശ്യപ്പെടുന്നു.

ഗൂഗിൾ ക്രോമിന്റെ 118.0.5993.70 അല്ലെങ്കിൽ 118.0.5993.71-ന് മുമ്പുള്ള വിൻഡോസ് വേർഷനുകളിലാണ് സുരക്ഷാ വീഴ്ച. മാക്ക്, ലിനക്സ് പതിപ്പുകളുടെ 118.0.5993.70 വേർഷന് മുമ്പുള്ളവയിലും പ്രശ്നമുണ്ട്.

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഐടി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക