Information
ഈ സന്ദേശങ്ങൾ നിങ്ങളെ തേടിയെത്തിയോ? എങ്കിൽ തട്ടിപ്പിൽ വീഴാതെ സൂക്ഷിച്ചോളൂ… മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ
26 Sept 20231 മിനിറ്റ് വായന
ടെലഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ മുഖാന്തരമാണ് ഇത്തരം തട്ടിപ്പ് സന്ദേശങ്ങൾ പൊതുജനങ്ങളിലേക്ക് എത്തുന്നത്. നിശ്ചിത സമയത്തിനുള്ളിൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നതിനാൽ പല ആളുകളും തട്ടിപ്പിന് ഇരയാകാൻ സാധ്യതയുണ്ട്.
വിശ്വസനീയമായ രീതിയിൽ ചില കാര്യങ്ങൾ ആവശ്യപ്പെട്ടാണ് ആശയ വിനിമയം നടത്തുന്നതെങ്കിലും, പിന്നീട് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും കൈക്കലാക്കുന്നതാണ്.
എക്സ് പ്ലാറ്റ്ഫോമിൽ തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ഗവൺമെന്റിന്റെ സൈബർ സുരക്ഷ അവബോധ ഹാൻഡിലായ സൈബർ ദോസ്ത് വഴി പങ്കുവെച്ചിട്ടുണ്ട്. 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് സൈബർ ദോസ്ത് വഴി പങ്കുവെച്ചത്. ഇത്തരം ഓൺലൈൻ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ 1930 എന്ന നമ്പറിലേക്ക് പരാതിപ്പെടാവുന്നതാണ്.





