Information
Home•News

അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് 28നകം ഘടിപ്പിക്കണം

26 Sept 20231 മിനിറ്റ് വായന
അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് 28നകം ഘടിപ്പിക്കണം


കണ്ണൂർ:(www.payangadilive.in)
പുതുതായി രജിസ്റ്റര്‍ ചെയ്ത എല്ലാ വാഹനങ്ങള്‍ക്കും സെപ്തംബര്‍ 28നകം അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് വാഹന്‍ സോഫ്‌റ്റ്വെയറില്‍ അപ്ലോഡ് ചെയ്ത് വിവരങ്ങള്‍ രേഖാമൂലം അറിയിക്കണമെന്ന് കണ്ണൂര്‍ ആര്‍ ടി ഒ അറിയിച്ചു.

പുതുതായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് 24 മണിക്കൂറിനകം അതി സുരക്ഷാ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് നല്‍കണമെന്ന നിര്‍ദ്ദേശം വാഹന ഡീലര്‍മാര്‍ പാലിക്കാത്ത സാഹചര്യത്തിലാണ് നടപടി. ഏകീകൃത പ്രിന്റിംഗ് ഡെസ്പാച്ച് സംവിധാനം നിലവില്‍ വരുന്ന മുറക്ക് ആര്‍ സി പ്രിന്റിന് 280 രൂപ അടക്കണമെന്നും ആര്‍ ടി ഒ നിര്‍ദേശിച്ചു.

 ഇവ പാലിക്കാത്ത ഡീലര്‍മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക