Information
യുവാക്കളെ ഡിമെന്‍ഷ്യ ബാധിക്കാൻ സാധ്യതയുണ്ടോ? രോഗം തടയാന്‍ ഈ കാര്യങ്ങള്‍ ശീലിക്കാം
21 Sept 20234 മിനിറ്റ് വായന
മേൽപ്പറഞ്ഞ ഏതെങ്കിലും മാനസിക പ്രവർത്തനങ്ങളിൽ കുറവുണ്ടാക്കുകയും അതുവഴി ദൈനംദിന പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്ന വൈകല്യങ്ങളാണ് ഡിമെൻഷ്യ . പ്രായം, വിദ്യാഭ്യാസ യോഗ്യത, വ്യക്തിയുടെ അടിസ്ഥാന പ്രവർത്തനം എന്നിവ ഡിമെൻഷ്യയെ വിലയിരുത്തുന്നതിൽ പരിഗണിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഉദാഹരണത്തിന്, ഡിമെൻഷ്യ ബാധിതനായ ഒരു സാധാരണക്കാരനെ അപേക്ഷിച്ചു ഒരു ഗണിതശാസ്ത്രജ്ഞന് രോഗനിർണ്ണയം സങ്കീർണമാണ്.
ഡിമെൻഷ്യയുടെ ലക്ഷണങ്ങളും സൂചനകളും എന്തൊക്കെ ?
ഇടയ്ക്കിടെയുള്ള മറവി സാധാരണമാണ്. അതിന്റെ ആവൃത്തി വർധിക്കുകയോ ദൈനംദിന ജീവിതത്തെ തടസപ്പെടുത്തുകയോ ചെയ്യുന്നില്ലെങ്കിൽ ആശങ്കപ്പെടേണ്ടതില്ല. വികസിച്ചുകൊണ്ടിരിക്കുന്ന ഡിമെന്റിങ് രോഗത്തെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു:
ഓർമക്കുറവ്. ഉദാഹരണം : വസ്തുക്കൾ തെറ്റായ സ്ഥലത്തു വയ്ക്കൽ അല്ലെങ്കിൽ സംഭവങ്ങൾ ഓർമിക്കുന്നതിലെ ബുദ്ധിമുട്ട്
ഭാഷാ പ്രശ്നങ്ങൾ. ഉദാഹരണം : വാക്കുകൾ ആവർത്തിക്കുക അല്ലെങ്കിൽ വാക്കുകൾ കണ്ടെത്താനുള്ള ബുദ്ധിമുട്ട്
സ്ഥലപരമായ ബന്ധങ്ങൾ തിരിച്ചറിയാനുള്ള കഴിവിനുണ്ടാകുന്ന വൈകല്യം. ഉദാഹരണം : പരിചിതമായ സ്ഥലങ്ങളിൽ വഴി മനസിലാകാതിരി ക്കുക
മോശം നിർണയവും ആസൂത്രണവും. ഉദാഹരണം : പരിചിതമോ സങ്കീർണമോ ആയ ജോലികൾ ചെയ്യുന്നതിൽ ബുദ്ധിമുട്ട്
മാനസികാവസ്ഥയിലോ വ്യക്തിത്വത്തിലോ പെരുമാറ്റത്തിലോ ഉള്ള മാറ്റം . ഉദാഹരണം : ബഹളം ,ഉൾവലിയൽ അല്ലെങ്കിൽ ഉചിതമല്ലാത്ത പെരുമാറ്റം
സമയം, സ്ഥലം അല്ലെങ്കിൽ വ്യക്തി എന്നിവയെക്കുറിച്ചുള്ള ആശയക്കുഴപ്പം
മിഥ്യാഭ്രമം അല്ലെങ്കിൽ മതിഭ്രമം
ഇത്തരം ഏതെങ്കിലും ലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യസഹായം തേടേണ്ടതു പ്രധാനമാണ്.
ഡിമെൻഷ്യയുടെ പൊതുവായ കാരണങ്ങൾ എന്തൊക്കെ ?
ഡിമെൻഷ്യയുടെ പല കാരണങ്ങളും തലച്ചോറിലെ നാഡീ കോശങ്ങൾക്കുണ്ടാവുന്ന ക്ഷതം , കാലക്രമേണ ക്ഷയിച്ചുകൊണ്ടിരിക്കുന്നതു(ഡീ ജനറേറ്റീവ്)മായി ബന്ധപ്പെട്ടുള്ളതാണെങ്കിലും ചികിത്സിക്കാവുന്ന ചില രോഗാവസ്ഥകളും ഡിമെൻഷ്യ ലക്ഷണങ്ങൾക്കു കാരണമാകും. കൃത്യമായ പരിചരണം നൽകുന്നതിനു ഡിമെൻഷ്യ നേരത്തെ കണ്ടെത്തുന്നതും ഏതു തരത്തിലുള്ളതാണെന്നുളളതും അതിനുള്ള കാരണവും
തിരിച്ചറിയുന്നതും പ്രധാനമാണ്.
ഡീജനറേറ്റീവ് ഡിമെൻഷ്യയുടെ ഏറ്റവും സാധാരണമായ രൂപമാണ് അൽഷിമേഴ്സ് രോഗം . 60-70 കേസുകൾക്കും കാരണമാകുന്നത് ഇതാണ്. മറ്റു കാരണങ്ങൾ ഇവയാണ്:
ഫ്രണ്ടോ ടെമ്പോറൽ ഡിമെൻഷ്യ (എഫ് ടി ഡി ) അല്ലെങ്കിൽ പിക്ക് ഡിസീസ്, പാർക്കിൻസൺസ് ഡിസീസ് തുടങ്ങിയ ഡീ ജനറേറ്റീവ് രോഗങ്ങൾ
പക്ഷാഘാതം മൂലമുണ്ടാകുന്ന വാസ്കുലർ ഡിമെൻഷ്യ
പ്രമേഹം,രക്തസമർദം ,അല്ലെങ്കിൽ വൃക്ക, കരൾ, അല്ലെങ്കിൽ തൈറോയ്ഡ് അസുഖങ്ങൾ തുടങ്ങിയ മെഡി ക്കൽ അവസ്ഥകൾ (ഒരേസമയം രണ്ടോ അതിലധികം അസുഖങ്ങൾ ഉണ്ടാകുന്ന അവസ്ഥ)
പോഷണക്കുറവ്, ഉദാഹരണം വിറ്റാമിൻ ബി 12ന്റെ കുറവ്
ബ്രെയിൻ ട്യൂമറുകൾ, തലയ്ക്കേൽക്കുന്ന പരുക്കുകൾ, സാധാരണ മർദ നീരുവീക്കം (നോർമൽ പ്രഷർ ഹൈഡ്രോസെഫലസ്) തുടങ്ങിയ ഘടനാപരമായ അസുഖങ്ങൾ
ചില മരുന്നുകളുടെ പ്രതികൂല ഫലം
ഉത്കണ്ഠ, വിഷാദം
എച്ച് ഐ വി /എയ്ഡ്സ്, പ്രിയോൺ രോഗം , എൻസെഫലൈറ്റിസ് അല്ലെങ്കിൽ സിഫിലിസ് തുടങ്ങിയ പകർച്ചവ്യാധികൾ
കടുത്ത ലോഹവിഷബാധ (ഉദാഹരണം :
ഈയം വിഷബാധ)
ഡിമെൻഷ്യ ഉയർത്തുന്ന അപകട ഘടകങ്ങൾ എന്തൊക്കെ ?
65 വയസിനു മുകളിലുള്ള പ്രായവും കുടംബത്തിലെ ഡിമെൻഷ്യയുടെ ചരിത്രവും ഒരാളിൽ ഈ അവസ്ഥ വികസിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. എന്നാൽ, കുടുംബചരിത്രമുള്ള പലർക്കും രോഗലക്ഷണങ്ങൾ ഉണ്ടാകാറില്ല. കുടുംബചരിത്രമില്ലാത്ത പലർക്കും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്യാറുണ്ട്.
65 വയസിനു മുകളിൽ പ്രായമുള്ളവരിൽ ഏകദേശം അഞ്ച്-എട്ട് ശതമാനം ആളുകൾക്ക് ഏതെങ്കിലും തരത്തിലുള്ള ഡിമെൻഷ്യയുണ്ട്. ഈ സംഖ്യ ഓരോ അഞ്ച് വർഷത്തിലും ഇരട്ടിയാകുന്നു.
ഡിമെൻഷ്യ തടയാൻ ഈ കാര്യങ്ങൾ ശീലിക്കാം
വ്യായാമവും ധാന്യങ്ങൾ, നട്സുകൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളം ഉൾപ്പെടുത്തിയിട്ടുള്ള ആരോഗ്യകരമായ ഭക്ഷണക്രമവും
അമിതമായ മദ്യപാനവും പുകവലിയും കുറയ്ക്കൽ
ഉയർന്ന രക്തസമ്മർദ്ദം , പ്രമേഹം , ഉയർന്ന കൊളസ്ട്രോൾ, പൊണ്ണത്തടി തുടങ്ങിയ ഹൃദയ സംബന്ധമായ അപകട ഘടകങ്ങളെ നിയന്ത്രിക്കൽ
നല്ല ഉറക്ക ശീലം
സെഡേറ്റീവ് പോലുള്ള ചില മരുന്നുകളുടെ മേൽനോട്ടമില്ലാത്ത ഉപയോഗം ഒഴിവാക്കൽ
വായനയിലൂടെയും പസിലുകളിലൂടെയും വാക്കുകൾ കൊണ്ടുള്ള ഗെയിമുകൾ കളിച്ചും ഓർമ പരിശീലനത്തിലൂടെയും ഡിമെൻഷ്യയുടെ ചെറുസാധ്യത പോലും തള്ളിക്കളയുന്നു.
യുവാക്കളെ ഡിമെൻഷ്യ ബാധിക്കുമോ ?
65 വയസിനു താഴെയുള്ളവരിലെ ഡിമെൻഷ്യയുടെ ലക്ഷണങ്ങളെ 'യങ് ഓൺസെറ്റ് ഡിമെൻഷ്യ ' എന്ന് വിളിക്കുന്നു. ഇതു പ്രായമായവരിലെ ഡിമെൻഷ്യയേക്കാൾ വളരെ അപൂർവമാണെങ്കിലും കാരണങ്ങൾ ഏറെക്കുറെ സമാനമാണ്. വിശദമായ ചരിത്രം മനസിലാക്കിക്കൊണ്ടുള്ള നേരത്തെയുള്ള രോഗനിർണയവും രക്തപരിശോധന, ബ്രെയിൻ ഇമേജിങ് എന്നിവയ്ക്കൊപ്പമുള്ള ന്യൂറോളജിക്കൽ പരിശോധനയും ചെറുപ്പത്തിൽ ആരംഭിക്കുന്ന ഡിമെൻഷ്യയെ തടയാൻ സഹായിച്ചേക്കാം.
ലഭ്യമായ ചികിത്സാ സാധ്യതകൾ എന്തൊക്കെ ?
അൽഷിമേഴ്സ് ഉൾപ്പെടെയുള്ള ഡീജനറേറ്റീവ് ഡിമെൻഷ്യകളുടെ പ്രധാന ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം , നിലവിൽ പൂർണരോഗശാന്തി ഇല്ലെങ്കിലും , ഒരുവർഷത്തോളം ചികിത്സയിലൂടെ കൂടുതൽ സങ്കീർണതകളിലേക്കു കടക്കാതിരിക്കാൻ സാധിക്കും. ഡിമെൻഷ്യക്കെതിരായ മരുന്നുകൾ ഓർമശക്തി മെച്ചപ്പെടുത്തുകയും ആശയക്കുഴപ്പം കുറയ്ക്കുകയും ചെയ്യുന്നു. അതു തലച്ചോറിനെ കൂടുതൽ നേരം നന്നായി പ്രവർത്തിക്കാൻ സഹായിക്കുന്നു. നിരവധി പുതിയ ചികിത്സകൾ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിലാണ്.
മരുന്നിതര അല്ലെങ്കിൽ പിന്തുണ ചികിത്സ ഡിമെൻഷ്യ ബാധിച്ചവരുടെയും അവരെ പരിചരിക്കുന്നവരുടെയും ജീവിതം മെച്ചപ്പെടുത്തുന്നു. നിങ്ങൾക്കു ഡിമെൻഷ്യയുണ്ടെന്നു നേരത്തെ മനസിലാക്കുന്ന നിങ്ങളെയും കുടുംബത്തെയും ഒരുമിച്ച് അർത്ഥവത്തായ ജീവിത നിലവാരം ആസൂത്രണം ചെയ്യാൻ അനുവദിക്കുന്നു. അതോടൊപ്പം നിയമപരവും സാമ്പത്തികവും ആരോഗ്യ പരിരക്ഷാ പദ്ധതികൾ ക്രമപ്പെടുത്തുന്നതിനു നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
ഈ യാത്രയിൽ അറിവ് പങ്കുവയ്ക്കുന്നതിനും പരിചരണ സംബന്ധമായ നിർദേശങ്ങളും ആശ്വാസവും നൽകുന്നതിനും ഡോക്ടർമാർ, സാമൂഹിക പ്രവർത്തകർ, പ്രാദേശിക ഡിമെൻഷ്യ പിന്തുണ സംഘങ്ങൾ എന്നിവയുൾപ്പെടെയുള്ള നിങ്ങളുടെ ആരോഗ്യ പരിചരണ സംഘം വളരെ സഹായകരമാകും.
ഡിമെൻഷ്യ ബാധിച്ചവരുടെ പരിപാലനം
സാധ്യമായ ഏറ്റവും കൂടുതൽ കാലം മികച്ച ജീവിതനിലവാരം നൽകുകയെന്നതാണു ലക്ഷ്യം . സാധാരണയായി പരിചരണത്തിന്റെ പ്രധാന ഉത്തരവാദിത്തം കുടുംബത്തിലെ പരിചരിക്കുന്നയാളുടെ ചുമലിൽ വന്നുചേരും . ഇതു വെല്ലുവിളി നിറഞ്ഞതാണെങ്കിലും കാര്യങ്ങൾ എളുപ്പമാക്കാൻ മാർഗങ്ങളുണ്ട്.
വീട്ടിൽ സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കുന്നതു പരുക്കേൽക്കാനുള്ള സാധ്യത തടയുന്നു. മാറ്റുകൾ, വഴുക്കലുള്ള തറകൾ എന്നിവ ഒഴിവാക്കുക, ഉചിതമായ സ്ഥലങ്ങളിൽ ഹാൻഡിലുകൾ അല്ലെങ്കിൽ ഹോൾഡറുകൾ സ്ഥാപിക്കുക, 'സൂചനകൾ' (ലേബൽ ഡ്രോയറുകൾ/കാബിനറ്റുകൾ/ക്ലോ സറ്റുകൾ അവയുടെ ഉള്ളടക്കത്തിനനുസരിച്ച്) നൽകുക, തീ സംബന്ധിച്ച മുൻകരുതലുകളും മതിയായ പ്രകാശവും പ്രത്യേകിച്ച് രാത്രിയിലും പതിവായി നടക്കുന്ന ഇടങ്ങളിലും ഒരുക്കുക.
ഡിമെൻഷ്യ ബാധിച്ച നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ആശയവിനിമയ തടസങ്ങൾ മറികടക്കുന്നതു ചിലപ്പോൾ ബുദ്ധിമുട്ടുള്ളതും നിരാശയുളവാക്കുന്നതുമായിരിക്കും . എന്നാൽ രോഗികളോട് വാത്സല്യത്തോടെയും സാവധാനത്തിലും വ്യക്തമായും സംസാരിക്കണം. അസ്വസ്ഥമായ പെരുമാറ്റം ഒഴിവാക്കണം . പരിധിവരെ . രോഗികളുടെ കഴിവിനനുസരിച്ച് ദൈനംദിന ഗാർഹിക ജോലികളിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതു സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശയം നിലനിർത്താൻ സഹായിക്കും .
ഡിമെൻഷ്യ വഷളാകുമ്പോൾ പരിചരണവും വർധിക്കുന്നു. ഹോം കെയർ ഇഷ്ടപ്പെടുന്നവർക്കായി കുടുംബത്തിനു പ്രൊഫഷണൽ കെയർഗിവറെ ഉപയോഗപ്പെടുത്താം . അല്ലെങ്കിൽ ഒരു നഴ്സിങ് ഹോമിൽ പരിചരണം ഉറപ്പാക്കാം.ബുദ്ധിക്ക് അസ്വസ്ഥത നേരിടുന്ന പ്രി യപ്പെട്ട ഒരാൾക്കു പരിചരണം നൽകുന്നത് എളുപ്പമുള്ള കാര്യമല്ലെങ്കിലും ശരിക്കും നിസ്വാർത്ഥമായൊരു പ്രവൃത്തിയാണ്.





