Information
ലോണ്‍ ആപ്പ് തട്ടിപ്പ്: പരാതി നല്‍കാന്‍ വാട്ട്‌സാപ്പ് നമ്പര്‍
21 Sept 20231 മിനിറ്റ് വായന
ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പോലീസ് തിരിച്ചുവിളിച്ച് വിവരങ്ങൾ ശേഖരിക്കും. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
അംഗീകൃതമല്ലാത്ത ലോൺ ആപ്പിന് എതിരെയുള്ള പോലീസിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കും തുടക്കമായി. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജില്ലാ പോലീസ് മേധാവിമാരും പ്രചാരണം നടത്തും.
ലോൺ ആപ്പുകൾ വഴിയുള്ള തട്ടിപ്പുകളിൽ ആളുകൾ വ്യാപകമായി ഇരകളാകുന്ന സാഹചര്യത്തിലാണ് പോലീസിന്റെ നടപടി. കടമക്കുടിയിൽ നിജോയും കുടുംബവും ആത്മഹത്യ ചെയ്തതിന് കാരണം ലോൺ ആപ്പിൽ നിന്നടക്കമുള്ള കടബാധ്യതയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വയനാട്ടിൽ അടുത്തിടെ ഒരു യുവാവ് ആത്മഹത്യ ചെയ്തതിനും ലോൺ ആപ്പ് കാരണമാണെന്ന് സംശയിക്കുന്നുണ്ട്.
ലോൺ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്ന ഫോണുകളിൽ നിന്ന് ചിത്രങ്ങളും കോൺടാക്റ്റ് വിവരങ്ങളും ചോർത്തുകയും തിരിച്ചടവ് വൈകിയാൽ കോൺടാക്റ്റ് ലിസ്റ്റിൽ ഉള്ളവരെ ബന്ധപ്പെട്ട് പണം തിരിച്ചടക്കാനുണ്ടെന്ന് അറിയിക്കുകയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും വരെ ചെയ്യുന്ന രീതിയാണ് ലോൺ ആപ്പുകാർ പിന്തുടരുന്നത്.





