Information
HomeNews

KSFE റിക്രൂട്ട്‌മെന്റ് 2023 – 3000 ഒഴിവുകളിലേക്ക് ഓഫ്‌ലൈനായി അപേക്ഷിക്കുക

28 Sept 20231 മിനിറ്റ് വായന
KSFE റിക്രൂട്ട്‌മെന്റ് 2023 – 3000 ഒഴിവുകളിലേക്ക് ഓഫ്‌ലൈനായി അപേക്ഷിക്കുക
KSFE റിക്രൂട്ട്‌മെന്റ് 2023 – 3000 ഒഴിവുകളിലേക്ക് ഓഫ്‌ലൈനായി അപേക്ഷിക്കുക


കെഎസ്എഫ്ഇ റിക്രൂട്ട്മെന്റ് 2023

2023-ൽ നിങ്ങളുടെ കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ബിസിനസ് പ്രൊമോട്ടർമാർക്കായി 3000 ഒഴിവുകളുള്ള കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ (കെഎസ്എഫ്ഇ) കെഎസ്എഫ്ഇ റിക്രൂട്ട്മെന്റ് 2023 പര്യവേക്ഷണം ചെയ്യുക. പ്ലസ് ടു മാത്രമാണ് യോഗ്യത. ഞങ്ങളുടെ സാമ്പത്തിക ശാക്തീകരണ ദൗത്യത്തിൽ ചേരാൻ ഈ അവസരം പ്രയോജനപ്പെടുത്തുക. വാഗ്ദാനമായ ഭാവിക്കായി ഇപ്പോൾ അപേക്ഷിക്കുക!

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് (KSFE) 3000 വരുന്ന ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഇത്രയധികം ഒഴിവുകൾ ഉണ്ടായിട്ടും ഇതൊന്നും എനിക്ക് പറ്റുന്നതല്ല എന്ന് കരുതി മാറി നിൽക്കാതെ അവസരം വിനിയോഗിക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 10 വൈകുന്നേരം 5 മണി വരെ അപേക്ഷകൾ  സമർപ്പിക്കാവുന്നതാണ്.

ഒഴിവുകളുടെ വിശദാംശങ്ങൾ

കെഎസ്എഫ്ഇ കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിസിനസ് പ്രമോട്ടർ എന്ന് പറയുന്ന തസ്തികയിലേക്ക് 3000 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

പ്രായപരിധി

20 വയസ്സ് മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി. ഉയർന്ന പ്രായപരിധിയിൽ നിന്ന് ഇളവ് പ്രതീക്ഷിക്കേണ്ടതില്ല.

യോഗ്യത

പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത ഉള്ളവർ ആയിരിക്കണം. കൂടാതെ ഡ്രൈവിംഗ് ലൈസൻസ്, സ്വന്തമായി വാഹനം, മാർക്കറ്റിംഗ് രംഗത്ത് മുൻപരിചയം ഉണ്ടെങ്കിൽ അത് എന്നിവ കൂടി ആവശ്യമാണ്.

ശമ്പളം

ചെയ്യുന്ന വർക്കിന് അനുസരിച്ചിട്ടാണ് ശമ്പളം ലഭിക്കുക.

എങ്ങനെ അപേക്ഷിക്കാം?

യോഗ്യതയും താല്പര്യവുമുള്ള അപേക്ഷകർ ഒക്ടോബർ 10 വൈകുന്നേരം അഞ്ചുമണിക്ക് മുൻപ് താഴെ നൽകിയിരിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് KSFE ലിമിറ്റഡ്, ബിസിനസ് വിഭാഗം, ഭദ്രത മ്യൂസിയം റോഡ്, പി.ബി നമ്പർ 510, തൃശ്ശൂർ – 680020 എന്ന വിലാസത്തിൽ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപേക്ഷ അയക്കുന്ന എൻവപ്പ് കവറിന് പുറത്ത് ബിസിനസ് പ്രമോട്ടർ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് വ്യക്തമായി കാണത്തക്ക രീതിയിൽ എഴുതിയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മേഖലാതലത്തിൽ അനുയോജ്യമായ നിയമനം നൽകുന്നതാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക