Kannur
Home•News

പട്ടുവം അരിയിൽ തോട്ടിൽ വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

25 Jul 20231 മിനിറ്റ് വായന
പട്ടുവം അരിയിൽ തോട്ടിൽ വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു


തളിപ്പറമ്പ് :(www.payangadilive.in) പട്ടുവം അരിയിൽ തോട്ടിൽ വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. അരിയിലെ കല്ലുവളപ്പിൽ നാരായണി (73) ആണ് മരിച്ചത്.


തോട്ടിനു കുറുകെ സ്ഥാപിച്ച നടപ്പാലം മുറിച്ചുകടക്കുമ്പോൾ വഴുതി വീണാണ് അപകടം. നിറയെ വെള്ളമുള്ള തോട്ടിൽ നല്ല ഒഴുക്കുമുണ്ടായിരുന്നു. നാട്ടുകാർ നടത്തിയ തെരച്ചിലിൽ അരകിലോമീറ്റർ ദൂരെനിന്നാണ് മൃതദേഹം കണ്ടെടുത്തത്.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക