Information
HomeNews

മുന്നൂറും കടന്നു ജയ്ലർ, കേരളത്തിൽ ഇന്നലെ മാത്രം 7കോടി

14 Aug 20231 മിനിറ്റ് വായന
മുന്നൂറും കടന്നു ജയ്ലർ, കേരളത്തിൽ ഇന്നലെ മാത്രം 7കോടി


ബോക്സ്‌ ഓഫീസിൽ കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ചു മുന്നേറുകയാണ് രജനികാന്ത് ചിത്രം ജയ്ലർ. വെറും നാലു ദിവസം കൊണ്ട് നേടിയത് 300 കോടി. തമിഴ് നാട്ടിൽ നിന്ന് മാത്രം 80 കോടി രൂപയാണ് ചിത്രം നേടിയത്.ഇന്നലെ ഞാറാഴ്ച കേരളത്തിൽ നിന്ന് മാത്രം നേടിയത് 7 കോടി രൂപ. അടുത്ത കാലത്തൊന്നും തെന്നിന്ത്യ കണ്ടിട്ടില്ലാത്ത തരത്തിലാണ് ജയ്ലറിന്റെ ബോക്സ്റ്റോഫീസ് മുന്നേറ്റം . ഇതോടെ 2023-ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി രജനി ചിത്രം മാറുമെന്ന സൂചനകളാണ് രാജ്യമെമ്പാടു നിന്നും ജയിലറിനു ലഭിക്കുന്ന പ്രതികരണം.തന്റെ എഴുപത്തിരണ്ടാമത്തെ വയസ്സിലും രജനികാന്ത് തീപ്പൊരി താര മാണെന്ന് ഒരിക്കൽ കൂടി അടിവരവിടുകയാണ് ജയ്ലർ.. ശിവരാജ് കുമാർ, മോഹൻലാൽ എന്നിവർ രജനിയോടൊപ്പം ഒത്തുചേർന്നതിനാൽ ജയ്ലർ ഭാഷാ ഭേദമന്യേ തെന്നിന്ത്യയിൽ കുതിക്കുകയാണ്.ബീറ്റ്സിന്റെ പരാജയത്തിന് ശേഷം നെൽസണിന്റെ തല വര തന്നെ മാറ്റിയ ചിത്രമാവുകയാണ് ജയ്ലർ. തമിഴ് നാട്ടിലെ ഏറ്റവും മാർക്കറ്റുള്ള സംവിധായകൻമാരുടെ പട്ടികയിലേക്ക് നെൽസൺ ഉയരുമെന്നതിൽ ഒട്ടും സംശയിക്കേണ്ടതില്ല.ആദ്യ ദിനം കേരളത്തിൽ നിന്നും ചിത്രം നേടിയത് 5.58 കോടി രൂപയാണ്, രണ്ടാം ദിനം 4.8 കോടി, മൂന്നാം ദിനം 6.15 കോടി, നാലാം ദിനം അത് 7 കോടിയിലേക്ക്. നാലു ദിനം കൊണ്ട് 24 കോടി രൂപയാണ് കേരളത്തിൽ നിന്നും ചിത്രം നേടിയത്. ഓഗസ്റ്റ് 15 അവധി ആയതിനാൽ കളക്ഷൻ ഉയരുമെന്ന് ഉറപ്പാണ് മോഹൻലാലിന്റെയും കന്നഡ താരം ശിവരാജ് കുമാറിന്റെയും സാന്നിധ്യം ചിത്രത്തിന്റെ കളക്ഷനിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക