Information
ലൂണ-25 പകര്‍ത്തിയ ആദ്യ ചിത്രം പുറത്ത്- ലാന്‍ഡിങിനൊരുങ്ങി പേടകം
18 Aug 20231 മിനിറ്റ് വായന
ചന്ദ്രന്റെ മറുവശം അഥവാ ഇരുണ്ട വശം എന്നറിയപ്പെടുന്ന ഭാഗം ഭൂമിയില്‍ നിന്ന് ഒരിക്കലും കാണാനാവില്ല. ഭൂമിയില്‍ നിന്ന് എപ്പോള്‍ നോക്കിയാലും കാണുന്നത് ചന്ദ്രന്റെ ഒരു വശം തന്നെയാണ്. ടൈഡല്‍ ലോക്കിങ് എന്ന പ്രതിഭാസത്തെ തുടര്‍ന്നാണിത്. ഇതുവഴി ചന്ദ്രന്റെ ഒരുവശം മാത്രം എപ്പോഴും ഭൂമിയ്ക്ക് നേരെ തിരിഞ്ഞിരിക്കും.
ഭൂമിയില്‍ നിന്ന് കാണാന്‍ സാധിക്കാത്ത മേഖലയായതിനാല്‍ തന്നെ ഈ മേഖലയെ കുറിച്ചുള്ള പഠനങ്ങളില്‍ ശാസ്ത്രലോകം വലിയ താല്‍പര്യം കാണിക്കുന്നുണ്ട്. ഗര്‍ത്തത്തെക്കുറിച്ചുള്ള വിശദമായ അധിക വിവരങ്ങള്‍ നല്‍കുന്നതാണ് ചിത്രം.





