Information
HomeNews

ഒന്നാം പാദവാർഷിക പരീക്ഷ ; ഓഗസ്റ്റ് 16 മുതൽ 24 വരെ

1 Aug 20231 മിനിറ്റ് വായന
ഒന്നാം പാദവാർഷിക പരീക്ഷ ; ഓഗസ്റ്റ് 16 മുതൽ 24 വരെ

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം പാദവാർഷിക പരീക്ഷ ഓഗസ്റ്റ് 16 മുതൽ 24 വരെ നടത്തുവാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ: എസ് ഷാനവാസ് ഐ എ സിന്റെ അധ്യക്ഷതയിൽ കൂടിയ
ക്യു ഐപി മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.

യുപി,ഹൈസ്കൂൾ,ഹയർ സെക്കൻഡറി തലം പരീക്ഷകൾ ഓഗസ്റ്റ് 16 മുതലും എൽ പി പരീക്ഷകൾ ഓഗസ്റ്റ് 19 മുതലും ആരംഭിച്ച് ഓഗസ്റ്റ് 24ന് അവസാനിക്കും.
ഓഗസ്റ്റ് 25ന് വിദ്യാലയങ്ങളിൽ ഓണാഘോഷ പരിപാടികൾ നടത്തും 26ന് അടച്ച് സെപ്റ്റംബർ 4 ന് സ്കൂളുകൾ തുറക്കും.

ദിവസ വേതനത്തിൽ ജോലിചെയ്യുന്ന അധ്യാപകർക്ക് ശമ്പളം ലഭ്യമാക്കുന്നതിന് അടിയന്തര ക്രമീകരണങ്ങൾ വരുത്തുമെന്ന് ഡയറക്ടർ ഉറപ്പ് നൽകി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക