Information
HomeNews

വന്ദേഭാരത് സമയക്രമമായി; തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഭക്ഷണമടക്കം ടിക്കറ്റിന് 1400 രൂപ

18 Apr 20231 മിനിറ്റ് വായന
വന്ദേഭാരത് സമയക്രമമായി; തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഭക്ഷണമടക്കം ടിക്കറ്റിന് 1400 രൂപ

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യ ഷെഡ്യൂള്‍ വിവരങ്ങള്‍ പുറത്ത് വന്നു.

● ആദ്യ സര്‍വീസ് 25 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂരില്‍ നിന്ന് ഫ്ളാഗ് ഓഫ് ചെയ്യും.
● രാവിലെ 5.10 ന് പുറപ്പെട്ട് 12.30 ന് കണ്ണൂരെത്തുന്നതാണ് സമയക്രമം. കണ്ണൂരില്‍ നിന്ന് ഉച്ചക്ക് രണ്ട് മണിക്ക് തിരിച്ച്‌ 9.20 ന് തിരുവനന്തപുരത്ത് എത്തും.
● തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ഇക്കോണമി ക്ലാസില്‍ ടിക്കറ്റ് നിരക്ക് ഭക്ഷണം സഹിതം 1400 രൂപയായിരിക്കും. 54 സീറ്റ് വീതമുള്ള രണ്ട് എക്സിക്യൂട്ടീവ് കോച്ചില്‍ ഭക്ഷണ സഹിതം ടിക്കറ്റ് നിരക്ക് 2400 രൂപയായിരിക്കും.

● 78 സീറ്റ് വീതമുള്ള 12 ഇക്കോണമി കോച്ചുകളാകും വന്ദേഭാരതിന് ഉണ്ടാകുക. മുന്നിലും പിന്നിലുമായി എന്‍ജിനോട് ചേര്‍ന്ന് 44 സീറ്റ് വീതമുള്ള രണ്ട് കോച്ച്‌ വേറെയുമുണ്ടാകും.
● ഷെഡ്യൂളായെങ്കിലും അന്തിമ അനുമതി റെയില്‍വേ മന്ത്രാലയം നല്‍കേണ്ടതുണ്ട്.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക