Information
ഒടിടി റിലീസിന് നിയന്ത്രണം വേണം’;നിയമനിർമ്മാണത്തിന്റെ സാധ്യതകൾ തേടി സർക്കാർ
13 Jul 20231 മിനിറ്റ് വായന
സിനിമ തിയേറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാല്‍ മാത്രമേ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യാവൂ എന്നാണ് തിയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും തമ്മിലുള്ള ധാരണ. ‘2018’ സിനിമയുടെ നിര്‍മ്മാതാവ് ഇത് ലംഘിച്ചുവെന്ന് ആരോപിച്ച് തിയേറ്റർ ഉടമകൾ രണ്ടുദിവസം തിയേറ്റർ അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു. മെയ് 5ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി ജൂണ്‍ 7നായിരുന്നു. തിയേറ്റര്‍ റിലീസിന്‍റെ 34-ാം ദിവസം ഒടിടിയിൽ റിലീസ് ചെയ്തതായിരുന്നു പ്രതിഷേധത്തിന് കാരണം.





